ത്രിപുര നിയമസഭയില്‍ നാടകീയ രംഗങ്ങള്‍: എം.എല്‍.എ സ്പീക്കറുടെ ദണ്ഡ് തട്ടിയെടുത്ത് ഇറങ്ങിയോടി -വീഡിയോ
അഗര്‍ത്തല: നിയമസഭകളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നത് പതിവാകുന്നു. ത്രിപുര നിയമസഭ യില്‍ പ്രതിപക്ഷ എംഎല്‍എ സ്പീക്കറുടെ ദണ്ഡ് തട്ടിയെടുത്ത് ഇറങ്ങിയോടിയാതാണ് ഇന്നത്തെ നാടകീയ രംഗം.
തൃണമൂല്‍ എംഎല്‍എ സുധീപ് റോയ് ബര്‍മനാണ് 'വ്യത്യസ്ത' പ്രതിഷേധവുമായി ത്രിപുര നിയമസഭയില്‍ നാടകീയ രംഗം സൃഷ്ടിച്ചത്. സുദീപ് റോയ് ബര്‍മ് പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറുടെ ചേമ്പറില്‍ കയറി സ്പീക്കറുടെ ദണ്ഡുമായി ഇറങ്ങിയോടുകയായിരുന്നു.
സിപിഎം എംഎല്‍എയുടെ സ്ത്രീപീഡന വിഷയം ചര്‍ച്ച ചെയ്യവെയാണ് സംഭവം. ത്രിപുരയില്‍ സ്പീക്കറുടെ അധികാര ചിഹന്മാണ് വെള്ളി നിറത്തിലുള്ള ദണ്ഡ്
എംഎല്‍എയ പിക്കാന്‍ സ്പീക്കറുടെ മാര്‍ഷല്‍ പിന്നാലെ ഓടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വനംവകുപ്പ് മന്ത്രി നരേഷ് ജമാതിയക്കെതിരെ പ്രതിഷേധിച്ച് തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ചെയറിന് ചുറ്റിലും ഒത്തുകൂടിയതിന് പിന്നാലെയാണ് ബര്‍മന്റെ അസാധാരണ പ്രവൃത്തി. എംഎല്‍എ അധികാരദണ്ഡ് പിടിച്ചുവാങ്ങി ഓടിയതിന് പിന്നാലെ മാര്‍ഷലും പിന്നാലെ പാഞ്ഞു. ദണ്ഡ് പിടിച്ചുവാങ്ങിയതിന് ശേഷമാണ് മാര്‍ഷല്‍ ഓട്ടം നിര്‍ത്തിയത്.
സഭാ പാരമ്പര്യത്തിനും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് ബര്‍മന്റെ പ്രവൃത്തിയെന്ന് സ്പീക്കര്‍ രാമേന്ദ്ര ചന്ദ്ര ദേബന്ത് സഭയില്‍ പറഞ്ഞു. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. അതിനിടെ ബര്‍മന്‍ അധികാര ദണ്ഡുമായി ഓടി. എംഎല്‍എ അങ്ങനെ ചെയ്യരുതായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.
#WATCH: TMC MLA snatches Speaker's mace in Tripura Assembly (Agartala) (19.12.16) pic.twitter.com/a4Am80GLD6
— ANI (@ANI_news) December 20, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."