ഇംഗ്ലണ്ടുമായുള്ള പരമ്പര തൂത്തുവാരി: ഇന്ത്യക്ക് തുടര്‍ച്ചയായ അഞ്ചാം പരമ്പര
ചെന്നെ: ഇംഗ്ലണ്ടുമായുള്ള പരമ്പര തൂത്തുവരി ഇന്ത്യന്‍ ടീം. നാല് കളികളില്‍ നാലും ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ഇന്നത്തെ അവസാന കളിയില്‍ ഇന്നിംഗ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്പിച്ചത്.
രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 207 റണ്‍സിന് പുറത്താകുകയായിരുന്നു.ഇതോടെ പരമ്പര 4-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. രവീന്ദ്ര ജഡേജ ഏഴ് വിക്കറ്റാണ് നേടിയത്. തുടര്‍ച്ചയായ അഞ്ചാംപരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടുമായുള്ള പരമ്പര വിജയത്തോടെ നേടിയത്.
24.6 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് ജഡേജ ഏഴ് വിക്കറ്റ് വീഴത്തിയത്. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. ജഡേജയെ കൂടാതെ ഇശാന്ത് ശര്‍മയും ഉമേശ് യാദവും അമിത് മിശ്രയും ഒരു വിക്കറ്റ് വീതം വീഴത്തി.
ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ പിടിച്ചുനിന്നപ്പോള്‍ മത്സരം സമനിലയിലേക്കെന്ന പ്രതീതിയുണ്ടായി.
എന്നാല്‍ ടീം സ്കോര്‍ 103ല്‍ നില്‍ക്കെ 49 റണ്‍സുമായി കുക്ക് ജഡേജയ്ക്ക് മുന്നില്‍ വീണതോടെ ഇംഗ്ലീഷ് തകര്‍ച്ച തുടങ്ങുകയായിരുന്നു. ഉടന്‍ തന്നെ 54 റണ്‍സെടുത്ത ജെന്നിംഗ്സണെയും ജഡേജ പുറത്താക്കി.
ഇതോടെ ഇംഗ്ലീഷ് ബാറ്റിംഗ് തകര്‍ച്ച തുടങ്ങുകയായിരുന്നു. 44 റണ്‍സെടുത്ത മൊയീന്‍ അലിയും 23 റണ്‍സെടുത്ത ബെന്‍ സ്റ്റോക്കുമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്ന മറ്റ് ബാറ്റ്സ്മാന്മാര്.
ഒന്നാം ഇന്നിംഗ്സില്‍ മലയാളി താരം കരുണ്‍ നായരിന്റെ ട്രിപ്പിള്‍ സെഞ്ച്വറി നിറവില്‍ ഇന്ത്യ എഴ് വിക്കറ്റിന് 759 റണ്‍സ് എടുത്തിരുന്നു. 381 പന്തില്‍ നിന്നാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. .ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയാണ് ഇത്.
ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറും ചെന്നൈയിലേതാണ്. 2009ല്‍ ശ്രീലങ്കക്കെതിരെ നേടിയ 726 റണ്‍സ് എന്ന സ്കോറാണ് ഇന്ത്യ തിരുത്തിയത്.
കരുണിനെ കൂടാതെ ആര് അശ്വിനും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ച്വറി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."