HOME
DETAILS

യമനില്‍ ബ്രിട്ടീഷ് നിര്‍മിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കില്ലെന്ന് സഊദി

  
backup
December 20, 2016 | 12:59 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d



ജിദ്ദ: സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം ബ്രിട്ടീഷ് നിര്‍മിത ക്ലസ്റ്റര്‍ ബോംബുകള്‍ യമനില്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് സഊദി ഗവണ്‍മെന്റ് അറിയിച്ചു.

അറബ് സഖ്യസേന ബ്രിട്ടീഷ് നിര്‍മിത ക്ലസ്റ്റര്‍ ബോംബുകള്‍ 'പരിമിതമായ തോതില്‍' യമനില്‍ വര്‍ഷിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കല്‍ ഫാലണ്‍ തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

ബി.എല്‍ 755 വിഭാഗത്തില്‍പ്പെട്ട ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ച വിവരം സഊദി സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും, തീരുമാനം ബ്രിട്ടീഷ് സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.


ഇതാദ്യമായാണ് ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗം സഊദി സ്ഥിരീകരിക്കുന്നത്. 'വളരെ പരിമിതമായ തോതില്‍ ബി.എല്‍ 755 ബോംബുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ ജനവാസകേന്ദ്രങ്ങളില്‍ അവ ഉപയോഗിച്ചിട്ടില്ല. സിവിലിയന്‍മാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ഞങ്ങള്‍ ബോംബാക്രമണം നടത്താറില്ല.' സഊദി ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍അസീരി പറഞ്ഞു. ഹൂതി മിലീഷ്യകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് അവരുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് മാത്രമാണ് ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഒരു വിശാലമായ ഭൂപ്രദേശത്ത് നൂറുകണക്കിന് ചെറുബോംബുകളായി ചിതറി നാശനഷ്ടം വിതക്കാന്‍ കഴിവുള്ളവയാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ഇത് ഇവയില്‍ പലതും പൊട്ടിത്തെറിക്കാറില്ല. ഇവ പിന്നീട് സംഘര്‍ഷം അവസാനിച്ചതിന് ശേഷം പൊട്ടിത്തെറിക്കാറാണ് പതിവ്. പൊട്ടാതെ കിടക്കുന്നവയുടെ കളിപ്പാട സമാനമായ രൂപം കുട്ടികളെ ആകര്‍ഷിക്കുന്നതിനാല്‍ കുട്ടികളാണ് ഇവയുടെ പ്രധാന ഇരകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം

latest
  •  2 days ago
No Image

രണ്ട് വമ്പൻമാരില്ലാതെ ലോകകപ്പിലേക്ക്; കയ്യകലെ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ദക്ഷിണാഫ്രിക്ക

Cricket
  •  3 days ago
No Image

സൈറൺ മുഴക്കി പായുന്നത് കാണാൻ 'ഹരം'; ഫയർഫോഴ്സിനെ നിരന്തരം വട്ടംകറക്കിയ യുവാവിനെ ഒടുവിൽ സൈബർ സെൽ പൊക്കി

Kerala
  •  3 days ago
No Image

'അടുത്ത ഖവാജയുടെ യാത്ര എളുപ്പമാകുമെന്ന് കരുതുന്നു'; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ

Cricket
  •  3 days ago
No Image

ഇൻഡ‍ോർ മലിനജല മരണം: വെള്ളമല്ല, വിതരണം ചെയ്തത് വിഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  3 days ago
No Image

റൊണാൾഡോ, സിദാൻ, ഫിഗോ...എന്നിവരേക്കാൾ മികച്ച താരം അവനാണ്‌: റയൽ ഇതിഹാസം

Football
  •  3 days ago
No Image

മത്സരപരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് മാസം 1000 രൂപ; കണക്‌ട് ടു വർക്കിന് അപേക്ഷിക്കാം

Kerala
  •  3 days ago
No Image

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകനും ഭാര്യയും വെന്തു മരിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് സംശയം

National
  •  3 days ago
No Image

ലൈം​ഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്

National
  •  3 days ago
No Image

കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Kerala
  •  3 days ago