HOME
DETAILS

ഓപണ്‍ സ്‌കൂള്‍ ഏകജാലകം: പരീക്ഷാ കേന്ദ്രം മാറ്റിയത് വിദ്യാര്‍ഥികള്‍ക്കു ദുരിതമായി

  
backup
December 21 2016 | 08:12 AM

%e0%b4%93%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%95%e0%b4%9c%e0%b4%be%e0%b4%b2%e0%b4%95%e0%b4%82-%e0%b4%aa

കുമ്പള: ജില്ലയിലെ കേരള ഓപണ്‍ സ്‌കൂള്‍ ഏകജാലക സംവിധാനത്തിലൂടെ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ അറിയിക്കാതെ കേന്ദ്രം മാറ്റി നല്‍കിയതു പരീക്ഷാര്‍ഥികളെ ദുരിതത്തിലാക്കുന്നു. ഓണ്‍ലൈന്‍ സംവിധാനം വഴി പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ കാസര്‍കോട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രമായി അപേക്ഷിച്ച നൂറോളം വിദ്യാര്‍ഥികളാണു പ്രതിസന്ധിയിലായത്.
ഓണ്‍ലൈന്‍ സംവിധാനം വഴി പ്ലസ് വണ്ണിനു അപേക്ഷ നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ജില്ലയിലെ ഏതെങ്കിലും പത്തു പരീക്ഷാ കേന്ദ്രങ്ങള്‍ ഓപ്ഷനായി നല്‍കണമെന്നാണ് ചട്ടം.
ഇതു പ്രകാരം ഗതാഗത സൗകര്യവും എത്തിപ്പെടാന്‍ എളുപ്പവും അടിസ്ഥാനമാക്കിയാണു വിദ്യാര്‍ഥികള്‍ അപേക്ഷകളില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്നത്. ഇങ്ങനെ നല്‍കുന്ന ഓപ്ഷനുകളുടെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുകയാണു പതിവ്.
ബി.ഇ.എം സ്‌കൂള്‍ പരീക്ഷ കേന്ദ്രമായി അപേക്ഷകളില്‍ നല്‍കിയ കുട്ടികള്‍ക്കു പരീക്ഷ കേന്ദ്രം അനുവദിച്ചിരുന്നതായി അറിയിപ്പു ലഭിച്ചിരുന്നു. എന്നാല്‍ പരീക്ഷാ ഫീസടക്കുന്നതിനു കുട്ടികള്‍ സ്‌കൂളില്‍ ചെന്നപ്പോഴാണ് സെന്റര്‍ എടനീര്‍ ഹയര്‍ സെക്കന്‍ഡറിയിലേക്കു മാറ്റിയതായി അറിയുന്നത്.
തങ്ങള്‍ ഓപ്ഷന്‍ നല്‍കാത്ത സ്‌കൂളാണിതെന്നും കിലോമീറ്ററുകളോളം സഞ്ചരിച്ച് ഈ സെന്ററില്‍ പരീക്ഷയെഴുതുക അസാധ്യമാണെന്നും കാണിച്ചു വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്തുള്ള ഓപണ്‍ സ്‌കൂള്‍ സംസ്ഥാന കാര്യാലയവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും ഈ സ്‌കൂളില്‍ ഇത്രയും കുട്ടികളെ ഉള്‍ക്കൊള്ളിക്കാനുള്ള സ്ഥലസൗകര്യമില്ലെന്നറിയിച്ചു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ അനുകൂല ഉത്തരവു നേടിയിട്ടുണ്ടെന്ന മറുപടിയാണു ലഭിച്ചത്. അതിനാലാണു കുട്ടികളെ അനുവദിച്ച സെന്ററിന് ഏറ്റവും അടുത്തുള്ള എടനീരിലേക്ക് മാറ്റിയതെന്നും ഓപണ്‍ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
നിലവിലുള്ള കേന്ദ്രം മാറ്റുകയാണെങ്കില്‍ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഏതെങ്കിലും സ്‌കൂളിലേക്ക് സെന്റര്‍ മാറ്റി അനുവദിക്കണമെന്നാണു വിദ്യാര്‍ഥികളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  17 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  17 days ago
No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago