HOME
DETAILS

പ്രവാചകവചനം മുഖവിലയ്‌ക്കെടുത്താല്‍ ഭൂമി തരിശാകുന്ന അവസ്ഥയുണ്ടാകില്ല: മന്ത്രി കെ.ടി ജലീല്‍

  
backup
December 21 2016 | 09:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%b5%e0%b4%9a%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b5%8d%e2%80%8c%e0%b4%95-2

വളാഞ്ചേരി: ഏതെങ്കിലും ഒരാള്‍ തന്റെ കൃഷിഭൂമി തുടര്‍ച്ചയായി രണ്ടുവര്‍ഷം തരിശിട്ടാല്‍ ഉടമസ്ഥാവകാശം അയാള്‍ക്ക് നഷ്ടപ്പെടുമെന്ന പ്രവാചക വചനം മുഖവിലക്കെടുക്കാന്‍ തയാറായാല്‍ നാട്ടില്‍ കൃഷിഭൂമി വെറുതെകിടക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഏറ്റവും ആദ്യം നടപ്പിലാക്കപ്പെടേണ്ട പ്രവാചക വചനം ഇതാണെന്നും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. ഇരിമ്പിളിയം വെണ്ടല്ലൂരില്‍ സമൂഹ ജൈവപച്ചക്കറി കൃഷി ഒന്നാംഘട്ട വിളവെടുപ്പും രണ്ടാംഘട്ട വിത്തിറക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷി കുറഞ്ഞതോടെ കുടിവെള്ളക്ഷാമവും വര്‍ധിച്ചിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തുക വഴി അത് ഭൂമിക്കടിയിലേക്ക് ഇറങ്ങി കുടിവെള്ള ക്ഷാമം ഇല്ലാതാക്കിയിരുന്നു.
എല്ലായിടങ്ങളിലും കൃഷി ചെയ്താല്‍ കുടിവെള്ളക്ഷാമം ഇല്ലാതാക്കുന്നതോടൊപ്പം മാലിന്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. പുഴകളും, കുളങ്ങളും, കിണറുകളും സംരക്ഷിച്ചാല്‍ മാത്രമേ വരുതലമുറക്കും ജീവിക്കാന്‍ കഴിയു എന്നും മന്ത്രി പറഞ്ഞു.
ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ, ജെ.എല്‍.ജി. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വെണ്ടല്ലൂരിലെ കഌബ്ബുകളായ എസ്.എഫ്.സി, ബ്രദേഴ്‌സ്, സോക്കര്‍, നവദീപം, യുവന്‍സ്, സൗഹൃദ, കൈത്താങ് ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് രണ്ട് ഏക്കര്‍ സ്ഥലത്തു ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കുന്നത്.
ഇരിമ്പിളിയം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.എ. സത്താര്‍ അധ്യക്ഷനായി.
പഞ്ചായതത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍, വാര്‍ഡ് അംഗങ്ങളായ വേലായുധന്‍, സല്‍മത്ത്, മമ്മു പാലൊളി, ടി.പി ഇബ്രാഹിം, അബൂബക്കര്‍, കൃഷി ഓഫിസര്‍ പുരുഷോത്തമന്‍, കൃഷി അസിസ്റ്റന്റ് രാമകൃഷ്ണന്‍, അഷ്‌റഫലി കാളിയത്ത്, കാളിയതത് മൊയ്തു, റബിയ മുഹമ്മദ് കുട്ടി, മുസ്തഫ കാളിയത്ത്, പി.വി നൗഷാദ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago