മദ്യശാലകള്‍ക്കെതിരായ വിധി: റിവ്യൂ ഹരജി നല്‍കരുതെന്ന് മദ്യവിരുദ്ധ മുന്നണി
തൃശൂര്‍: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റാനുള്ള സുപ്രിംകോടതി വിധിക്കെതിരേ റിവ്യൂ ഹരജി നല്‍കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മദ്യവിരുദ്ധ മുന്നണി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ സമ്പൂര്‍ണ മദ്യനിരോധന നീക്കങ്ങള്‍ക്ക് കരുത്തു നല്കുന്ന വിധിയാണിത്.
പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങളിലെ അബ്കാരി വിഷയവുമായി ബന്ധപ്പെട്ട വകുപ്പുകളും ഡി ആന്റ് ഓ ലൈസന്‍സ് വ്യവസ്ഥയും അട്ടിമറിക്കാനായി മദ്യലോബിയും എക്സൈസ് ഉദ്യോഗസ്ഥരും നീക്കം നടത്തുന്നുണ്ട്. ഇതിന് തദ്ദേശ വകുപ്പ് മന്ത്രി കൂട്ട് നില്‍ക്കരുതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് ഡോ. ജോഷ്വാ മാര്‍ ഇഗ്നിത്തിയോസ്, വൈസ് ചെയര്മാന് ഫാ. വര്‍ഗീസ് മുഴുത്തേറ്റ് വി.സി, ജന.കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, സി.സി സാജന്, ഖദീജ നര്‍ഗീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."