HOME
DETAILS

ആദര്‍ശവിഷയങ്ങളില്‍ പരിഹാരമായില്ല; മുജാഹിദ് ഐക്യം താല്‍ക്കാലികം

  
backup
December 21 2016 | 18:12 PM

%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9

കോഴിക്കോട്: ആദര്‍ശപരമായ വിഷയങ്ങളില്‍ യോജിപ്പിലെത്താന്‍ സാധിക്കാതെയുള്ള മുജാഹിദ് ഐക്യം താല്‍ക്കാലികമെന്ന് വിലയിരുത്തല്‍. മുജാഹിദ് പ്രഭാഷകര്‍ക്കെതിരേ തീവ്രവാദ ആരോപണം ഉയര്‍ന്നപ്പോഴുണ്ടായ താല്‍ക്കാലിക യോജിപ്പ് മാത്രമാണ് നിലവിലേതെന്നാണ് ആരോപണം ഉയരുന്നത്. 2002 ല്‍ ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ളവര്‍ക്കെതിരേ ആദര്‍ശ വ്യതിയാനമാരോപിച്ച് സംഘടനയില്‍ നിന്ന് പുറത്താക്കുകയും യുവജന വിഭാഗമായ ഐ.എസ്.എം പിരിച്ച് വിടുകയും ചെയ്തതോടെയാണ് മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നത്. ഇതിന് ശേഷം ഉടലെടുത്ത ആദര്‍ശപരമായ അടിസ്ഥാന വിഷയങ്ങളില്‍ ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ല. ഐക്യസമ്മേളനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലുംഅതും ഉണ്ടായില്ല. ഏകദൈവാദര്‍ശത്തിന്റെ വീക്ഷണങ്ങളില്‍ ഉയര്‍ന്നു വന്ന അഭിപ്രായ വ്യത്യാസങ്ങളില്‍ ഏകീകരണം രൂപപ്പെടാതെ ഉണ്ടായ ഐക്യം ഗുണം ചെയ്യില്ലെന്നുമാണ് അണികളില്‍ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
ചില പ്രത്യേക സാഹചര്യങ്ങളില്‍ നടത്തുന്ന സഹായാര്‍ഥനകള്‍ ബഹുദൈവവിശ്വാസമാണെന്ന മുജാഹിദ് വാദമായിരുന്നു മുസ്‌ലിം സമൂഹത്തില്‍ ഭിന്നത വിതച്ചത്. മറഞ്ഞവഴിയില്‍ സഹായം നല്‍കാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ എന്നും സൃഷ്ടികളില്‍ നിന്നും സഹായം പ്രതീക്ഷിക്കല്‍ ശിര്‍ക്കാണെന്നുമായിരുന്നു മടവൂര്‍ വിഭാഗത്തിന്റെ നിലപാട്. അതിനാല്‍ ജിന്നിനോടും മലക്കിനോടും സഹായാര്‍ഥന പറ്റില്ലെന്നും അവര്‍ വാദിച്ചു. എന്നാല്‍ അത്തരം സഹായ അഭ്യര്‍ഥന ശിര്‍ക്കാകില്ലെന്ന് മറുവിഭാഗവും വാദിച്ചു. ഇതോടെ ഔദ്യാഗിക വിഭാഗം ബഹുദൈവ വിശ്വാസികളാണെന്ന (ശിര്‍ക്ക്) ആരോപണം മടവൂര്‍ വിഭാഗവും ഉന്നയിച്ചു.
മടവൂര്‍ വിഭാഗത്തില്‍ ഹദീസ് നിഷേധം പ്രകടമായതിനാല്‍ ചേകന്നൂരികളാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഗുരുതരമായ ഇത്തരം ആരോപണങ്ങള്‍ പിന്‍വലിക്കുകയോ അത് സംബന്ധിച്ച് വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല. അടിസ്ഥാന വിഷയമായ തൗഹീദിലും ഹദീസ് നിഷേധത്തിലും തീരുമാനമാകാതെയുള്ള താല്‍ക്കാലിക യോജിപ്പില്‍ അണികള്‍ നിരാശയിലാണ്.
സലഫികള്‍ക്ക് നേരെ തീവ്രവാദ ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ ഗള്‍ഫ് സലഫിസമാണ് പ്രശ്‌നമെന്നും അതിന് കാരണക്കാര്‍ മറുവിഭാഗമാണെന്നും സൂചിപ്പിച്ച് ടി.പി അബ്ദുല്ലക്കോയ മദനി ഒരു മലയാള പത്രത്തില്‍ ലേഖനം എഴുതിയിരുന്നു. ഇരു വിഭാഗവും തീവ്രവാദ വിരുദ്ധ കാംപയിനുകള്‍ നടത്തുകയും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് നേരേ യു.എ.പി.എയും തീവ്രവാദക്കുറ്റവും ചുമത്തപ്പെട്ടപ്പോള്‍ ഉണ്ടായ താല്‍ക്കാലിക യോജിപ്പ് മാത്രമാണിതെന്നാണ് ഐക്യസമ്മേളനത്തിലെ പ്രഭാഷണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
മടവൂര്‍ വിഭാഗത്തെ കൂടാതെ വിസ്ഡം ഗ്രൂപ്പ്, സകരിയാ സ്വലാഹിയുടെ നേതൃത്വത്തിലുള്ള ദമ്മാജ് ഗ്രൂപ്പ് തുടങ്ങിയവ മുജാഹിദ് വിഭാഗത്തിലുണ്ട്. കെ.എന്‍.എം, മടവൂര്‍ വിഭാഗങ്ങളുടെ ഐക്യം ആദര്‍ശപരമല്ലാതാകുന്നതോടെ വിസ്ഡമിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഗ്രൂപ്പ് നേതൃത്വം.
മതവിഷയങ്ങളില്‍ ഇജ്തിഹാദിന് (ഗവേഷണപരമായ വിഷയങ്ങള്‍ക്ക്) പ്രാധാന്യം നല്‍കുകയും സ്വതന്ത്രവീക്ഷണമനുസരിച്ച് പ്രമാണങ്ങള്‍ വ്യാഖ്യാനിക്കുകയും മുന്‍ഗാമികളെ അവഗണിക്കുകയും ചെയ്തതാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ അപചയത്തിന്റെ അടിസ്ഥാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  25 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  25 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago