മാതാവ് നോക്കി നില്‍ക്കെ 17കാരിയെ വെടിവച്ചു കൊന്നു
ന്യൂഡല്‍ഹി: നജഫ്ഗഡില്‍ മാതാവ് നോക്കി നില്‍ക്കെ 17 കാരിയെ സുഹൃത്ത് കാറിനുള്ളില്‍ വെടിവെച്ചുകൊന്നു. പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ മെഴ്സിഡസ് കാറില്‍ വച്ചായിരുന്നു സംഭവം. വെടിവച്ച സുഹൃത്ത് ഉടന്‍തന്നെ ഓടി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഉച്ചഭക്ഷണവും ഷോപ്പിങ്ങും കഴിഞ്ഞ് രാത്രി 7.30ഓടെ മടങ്ങിയെത്തിയ മകളെ കാത്ത് വീടിന് പുറത്ത് മാതാവ് നില്‍ക്കവെയാണ് സംഭവമുണ്ടായത്. ഇതിന് തൊട്ട് മുന്‍പ് മകളുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
മകള്‍ക്കൊപ്പം സുഹൃത്തുക്കളായ ശുഭം, യോഗേഷ് എന്നിവരും കാറില്‍ നിന്നിറങ്ങുന്നത് നോക്കിനില്ക്കുകയായിരുന്നു മാതാവ്. സുഹൃത്തായ യോഗേഷ് പുറത്തിറങ്ങിയ ഉടനെയാണ് കാറിനകത്ത് നിന്നും വെടിയൊച്ച കേട്ടത്. ശബ്ദം കേട്ട് മാതാവ് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടത്. വെടിയുതിര്‍ത്ത ശുഭം സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. യോഗേഷും മാതാവും ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെടിവക്കാനുപയോഗിച്ച തോക്ക് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ശുഭവും വീട്ടുകാരും ഒളിവിലാണെന്നാണ് വിവരം. പൊലിസ് ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."