പ്ലാസ്റ്റിക് രഹിത ജില്ലയ്ക്കായി ഭഗീരയജ്ഞം
കോഴിക്കോട്: ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ജില്ലയിലെ വിവിധ എന്‍.എസ്.എസ് യൂനിറ്റുകളുടെ സഹായത്തോടെ പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിയായ ഭഗീരയജ്ഞം പരിപാടി നടത്തുന്നു. 24 മുതല്‍ 31 വരേ നടക്കുന്ന എന്‍.എസ്.എസ് വാര്‍ഷിക സപ്തദിന ക്യാംപുകളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് കോഴിക്കോട് ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് അസി.പ്രഫസറും പരിപാടിയുടെ കോ ഓര്‍ഡിനേറ്ററുമായ ജോണി ജി വടക്കേല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ക്യംപുകളിലെത്തുന്ന എന്‍.എസ്. എസ് വളണ്ടിയര്‍മാര്‍ പ്ലാസ്റ്റിക്കിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും പ്ലാസ്റ്റിക്ക് റീസൈക്കിളിങ്ങിനെക്കുറിച്ച് അറിയിക്കുകയും ചെയ്യുന്നതാണ് പരിപാടി. അയ്യായിരത്തോളം വളണ്ടിയര്‍മാര്‍ സന്ദേശങ്ങളുമായി ജനങ്ങളിലെത്തും.
ഇവര്‍ക്കൊപ്പം വിവിധ സന്നദ്ധ സംഘടനകളെയും വ്യാപാരികളെയും പങ്കാളികളാക്കും. വിവിധ സ്ഥലങ്ങളില്‍ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏറ്റവും അടുത്തുള്ള റീസൈക്കിളിങ് യൂനിറ്റിലേക്ക് എത്തിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും പദ്ധതിയുടെ ഭാഗമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."