ഡി.സി.സി പ്രസിഡന്റായത് ഗ്രൂപ്പിന്റെ അക്കൗണ്ടിലല്ല: ബിന്ദു കൃഷ്ണ
കൊല്ലം: മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതികള്‍ പോലും ഇതിനു കൂട്ടുനില്‍ക്കുന്നുവോയെന്നും കൊല്ലം ഡി.സി.സി പ്രസിഡന്റും അഭിഭാഷകയുമായ ബിന്ദുകൃഷ്ണ. കൊല്ലം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച 'മുഖാമുഖത്തില്‍'സംസാരിക്കുകയായിരുന്നു ബിന്ദു.
ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നാണ് മാധ്യമങ്ങള്‍. മാധ്യമപ്രവര്‍ത്തകരെ ശത്രുക്കളായി കാണുന്നതു ശരിയല്ല. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള വിഷയത്തില്‍ സര്‍ക്കാര്‍ ചാമ്പ്യന്റെ റോളാണ് എടുക്കേണ്ടത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടവിധം പ്രവര്‍ത്തിച്ചിട്ടില്ലെന്നു ബിന്ദു പറഞ്ഞു.
താന്‍ ഒരു ഗ്രൂപ്പിന്റെയും അക്കൗണ്ടിലല്ല ഡി.സി.സി പ്രസിഡന്റായത്. പുനസംഘടന നടന്നതു ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലുമല്ല. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ താല്‍പ്പര്യമാണ് വനിതകളെക്കൂടി അധ്യക്ഷപദത്തിലെത്തിക്കുകയെന്നത്.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ പുറത്താക്കുന്ന കാലാവധി ആറുവര്‍ഷമായി നിലനിര്‍ത്തണമെന്നും ബിന്ദു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."