HOME
DETAILS
MAL
ഫ്രഞ്ച് ഓപണ്‍: വാവ്‌റിങ്കയ്ക്കും മുഗുരുസയ്ക്കും ജയം
backup
May 23 2016 | 20:05 PM
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ പുരുഷ വിഭാഗത്തില്‍ വാവ്‌റിങ്കയ്ക്കും നിഷികോരിക്കും ജയം. വാവ്‌റിങ്ക റോസലിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 1-6, 6-3, 3-6, 4-6. അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിലാണ് വാവ്‌റിങ്കയുടെ ജയം. ബോലെല്ലിയെയാണ് നിഷികോരി പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 7-5, 6-3. മറ്റു മത്സരങ്ങളില്‍ ചാര്‍ഡി നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ മേയറെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-4, 3-6, 6-4, 6-2. റാവോനിക് ടിപ്‌സരേവിനെയും, ദിമിത്രോവ് ട്രോയിസ്‌കിയെയും തകര്‍ത്തു.
വനിതാ വിഭാഗത്തില്‍ ഗാര്‍ബിന്‍ മുഗുരുസ ഷ്‌മെദ്‌ലോവയെയും കുസ്‌നെട്‌സോവ ഷ്വെദോവയെയും സിമോണ ഹാലെപ് ഹിബിനോയെയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."