ചിറകുവിരിക്കുന്ന പ്രതീക്ഷകള്‍ വിമാനമിരമ്പല് സെപ്റ്റംബറില്‍ തന്നെയാവണം
മട്ടന്നൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ സെപ്റ്റംബറില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങലാണു പുതിയ സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവളി. വിമാനത്താവള പ്രവൃത്തി ഇനിയും 40 ശതമാനം ബാക്കിയുണ്ട്. തുടക്കത്തില്‍ തീരുമാനിച്ച 3050 മീറ്റര്‍ നീളമുള്ള റണ്‍വേ പ്രവൃത്തിയാണു പൂര്‍ത്തിയായത്. എന്നാല്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള 3400 മീറ്റര്‍ റണ്‍വേ വിസ്തൃതി നെടുമ്പാശ്ശേരിയെ പോലെ കണ്ണൂരിനും വേണമെങ്കില്‍ 700 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കണം. ഇതിനുള്ള നടപടി പൂര്‍ത്തിയായെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. റണ്‍വേ 4000 മീറ്ററാക്കണമെന്ന ഇടതുമുന്നണിയുടെ തീരുമാനം നടപ്പാക്കണമെങ്കില്‍ ഇനിയും ഭൂമി ഏറ്റെടുക്കണം. വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിനുള്ള സ്ഥലമെടുപ്പിനു ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ഇതു മറികടക്കാന്‍ മാതൃകാപാക്കേജ് െ
കാണ്ടുവന്ന് ഭൂഉടമകളെ തൃപ്തിപ്പെടുത്തണം. ഇതിനു സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
അയല്‍ജില്ലകളില്‍ നിന്നു വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളായ കാഞ്ഞങ്ങാട്, ധര്‍മശാല, മയ്യില്‍, മട്ടന്നൂര്‍ റോഡ്, വയനാട്, മട്ടന്നൂര്‍ റോഡ്, തലശ്ശേരി മട്ടന്നൂര്‍, കൂര്‍ഗ് മട്ടന്നൂര്‍ റോഡുകളും മട്ടന്നൂര്‍ നഗരം ഒഴിവാക്കിയുള്ള പഴശ്ശി കനാല്‍, കാര റോഡും യാഥാര്‍ഥ്യമാക്കണം. ഇവയുടെ പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. റോഡുകള്‍ക്കു വേണ്ട ഭൂമി ഏറ്റെടുക്കലും സര്‍ക്കാരിന്റെ വലിയ ചുമതലയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."