HOME
DETAILS
MAL
'അലിഗഢ് മലപ്പുറം കേന്ദ്രത്തോടുള്ള അവഗണന അവസാനിപ്പിക്കണം'
backup
December 23 2016 | 02:12 AM
പെരിന്തല്‍മണ്ണ: അലിഗഢ് സര്‍വകലാശാല മലപ്പുറം കേന്ദ്രത്തോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണന അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം അലിഗഢ് സെന്ററിന് ലഭിക്കേണ്ട 80 കോടിയിലേറെ രൂപ നഷ്ടപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ചമയം ബാപ്പു അധ്യക്ഷനായി. ഷാലിമാര്‍ ഷൗകത്ത്, സി.പി മുഹമ്മദ് ഇഖ്ബാല്‍, ലിയാഖത്തലിഖാന്‍, യൂസുഫ് രാമപുരം, കെ.പി ബാപ്പുഹാജി, വാര്യര്ദാസ്, പി.പി സൈതലവി, കെ ലത്തീഫ്, ഹാരിസ്, ഷൈജല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."