ശംസുല്‍ ഉലമ ആണ്ട് നേര്‍ച്ച ജനുവരി 15ന്
പാലപ്പിള്ളി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ദീര്‍ഘകാല ജനറല്‍ സെക്രട്ടറിയായിരുന്ന ശൈഖുനാ ശംസുല്‍ ഉലമയുടെ ആണ്ട് നേര്‍ച്ച എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 15ന് പുലിക്കണ്ണി ദാറുത്തഖ്‌വ ഇസ്‌ലാമിക് അക്കാദമി കാംപസില്‍ നടത്തുവാന്‍ തീരുമാനിച്ചു.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചെറുവാളൂര്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു.
ഭാരവാഹികളായി സയ്യിദ് എസ്.എം.കെ തങ്ങള്‍, എം.എം മുഹിയദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, പി.ടി ഉസ്താദ്, അല്‍ഹാജ്.പി മുഹമ്മദ് മുസ്‌ലിയാര്‍, അബു ഹാജി ആറ്റൂര്‍, അബൂബക്കര്‍ ഖാസിമി ഖത്തര്‍ (മുഖ്യരക്ഷാധികാരികള്‍). ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ (ചെയര്‍മാന്‍), ഇല്ല്യാസ് ഫൈസി (വര്‍ക്കിങ് ചെയര്‍മാന്‍), സൈഫുദ്ധീന്‍ പാലപ്പിള്ളി (ജനറല്‍ കണ്‍വീനര്‍), ഹംസ പോക്കാക്കില്ലത്ത് (ട്രഷറര്‍), അംജദ് ഖാന്‍ പാലപ്പിള്ളി (ചീഫ് കോര്‍ഡിനേറ്റര്‍), ഇര്‍ഷാദ് വാഫി (ഓര്‍ഗനൈസര്‍), ഇസ്മായില്‍ ഫൈസി, മന്നാന്‍ വാഫി, മൂസ വാഫി, സലീം ഫൈസി കുമരംപുത്തൂര്‍, ഫൈസല്‍ വേലൂപ്പാടം, ഫൈസല്‍ മുസ്‌ലിയാര്‍ പുതുക്കാട് (കണ്‍വീനര്‍മാര്‍), കരീം ഫൈസി പൈങ്കണ്ണിയൂര്‍, ശറഫുദ്ധീന്‍ മൗലവി വെന്മേനാട്, സി.എസ് മമ്മി, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, മുഹമ്മദ് കുട്ടി ബാഖവി, നാസര്‍ ഫൈസി തിരുവത്ര (വൈസ് ചെയര്‍മാന്‍മാര്‍) എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി ഓണംപിള്ളി മുഹമ്മദ് ഫൈസി (ചെയര്‍മാന്‍), ശഹീര്‍ ദേശമംഗലം (ജനറല്‍ കണ്‍വീനര്‍), ഇബ്രാഹീം ഫൈസി, ഇസ്മായില്‍ കല്ലാട്ടുകുഴിയില്‍, അഷ്‌റഫലി (കണ്‍വീനര്‍മാര്‍), ഉമ്മര്‍ ബാഖവി, ശമീര്‍ ദാരിമി കൊല്ലം, അബ്ദുല്‍ ലത്തീഫ് ഹൈത്തമി, ഹംസ മുസ്‌ലിയാര്‍ ചേറ്റുവ, സി.എ റശീദ് നാട്ടിക, സി.എ ശംസു തൃശൂര്‍, മുഹിയുദ്ധീന്‍ ആറ്റൂര്‍ (അംഗങ്ങള്‍) എന്നിവരെയും, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായി ബഷീര്‍ ഫൈസി ദേശമംഗലം (ചെയര്‍മാന്‍), എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വൈസ് ചെയര്‍മാന്‍മാരായും, സിദ്ധീഖ് ബദ്‌രി (ജനറല്‍ കണ്‍വീനര്‍), എസ്.കെ.എസ്.എസ്.എഫ് പാലപ്പിള്ളി മേഖല കമ്മിറ്റി അംഗങ്ങള്‍ കണ്‍വീനര്‍മാരായും, മീഡിയവിങ് ഭാരവാഹികളായി ഹാഫിള് അബൂബക്കര്‍ (ചെയര്‍മാന്‍), റഫീഖ് പുലിക്കണ്ണി (ജനറല്‍ കണ്‍വീനര്‍), നൗഷാദ് റഹ്മാനി, റഫീക്ക് വാഫി, യൂനസ് ചിമ്മിനി (കണ്‍വീനര്‍മാര്‍) എന്നിവരേയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."