HOME
DETAILS

സ്വകാര്യ വാഹന പാര്‍ക്കിങ് നിര്‍ത്തലാക്കും

  
backup
December 23, 2016 | 4:22 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99

 

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫിസ് വളപ്പിലെ സ്വകാര്യ വാഹന പാര്‍ക്കിങ് ജനുവരി ഒന്നു മുതല്‍ കര്‍ശനമായി തടയും. നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കോമ്പൗണ്ടിലെ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. താലൂക്ക് ഓഫിസ് ജിവനക്കാരുടെ വാഹനങ്ങളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിപ്പിക്കാനും അവ മിനി സിവില്‍ സ്റ്റേഷനിലെ നടുമുറ്റത്ത് പാര്‍ക്ക് ചെയ്യാനും താലൂക്ക് ഓഫിസിന്റെ ഗെയ്റ്റ് വൈകുന്നേരം ആറു മുതല്‍ രാവിലെ ഒന്‍പതു വരെ അടച്ചിടാനും തീരുമാനിച്ചു.
മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസികുളുടെ സ്ഥാനം സൂചിപ്പിക്കുന്ന ബോര്‍ഡ് മിനി സിവില്‍ സ്‌റ്റേഷന്‍ കവാടത്തില്‍ സ്ഥാപിക്കും. അനധികൃതമായി താലൂക്ക് ഓഫിസ് വളപ്പില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേ പൊലിസിന്റെ സഹായത്തോടെ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
താലൂക്ക് ഓഫിസ് മിനി സിവില്‍സ്റ്റേഷന്‍ പരിസരത്തെ എല്ലാ ബോര്‍ഡുകളും നീക്കം ചെയ്യും. സര്‍വിസ് സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നോട്ടിസ് നല്‍കാനും യോഗം തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് താവളങ്ങള്‍ വ്യാപകമായി ലക്ഷ്യമിട്ട് ഇറാന്‍; ഒമാന്റെ ദുഖ്മ് പോര്‍ട്ടും ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളവും ആക്രമിച്ചു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

Kuwait
  •  9 days ago
No Image

ജമ്മു കശ്മീരിലും ഓപ്പറേഷന്‍ താമര? ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ അബ്ദുല്ല 

National
  •  9 days ago
No Image

ഗൂഗിള്‍ ഡ്രൈവില്‍ 'പണി കിട്ടി'; സ്വന്തം സഹോദരിമാരുടെ ഉള്‍പ്പെടെ അശ്ലീലദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ യുപി യുവാവ് പിടിയില്‍

National
  •  9 days ago
No Image

നിരത്തിലിറങ്ങാതെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ്: രണ്ട് കോടിയുടെ ബസ് രണ്ടര മാസമായി ഷെഡിൽ

Kerala
  •  9 days ago
No Image

പഠനം മടുക്കുന്നു; സ്‌കൂൾ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കിൽ ഞെട്ടിക്കുന്ന കണക്കുകൾ

Kerala
  •  9 days ago
No Image

ആലപ്പുഴയില്‍ രാഷ്ട്രീയ പോര് മുറുകുന്നു: ജി. സുധാകരന്‍ എം.എല്‍.എയ്‌ക്കെതിരെ പരസ്യ താക്കീതുമായി സി.പി.എം; സംരക്ഷണവുമായി യു.ഡി.എഫ്

Kerala
  •  9 days ago
No Image

ആടി വാ കാറ്റേ... ഇനി ഓർമകളിൽ മാത്രം; മലയാളം പഠിച്ചില്ല; മലയാളിയുടെ മനസ് കീഴടക്കി

Kerala
  •  9 days ago
No Image

ഓണം പ്രമാണിച്ച് റെയില്‍വേയുടെ സമ്മാനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു, ബുക്കിങ് ഉടന്‍

Kerala
  •  9 days ago
No Image

ദോഹയില്‍ ഉഗ്ര സ്‌ഫോടനശബ്ദം; വ്യോമപ്രതിരോധ സംവിധാനം സജീവമാക്കി യുഎ.ഇ; ഗള്‍ഫില്‍ ആശങ്ക

uae
  •  9 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും; എംബസി സ്ഥിരീകരണത്തിനായി കാത്ത് കുടുംബം

International
  •  9 days ago