സമസ്ത പൊതുപരീക്ഷ: ഫീസ് സ്വീകരിക്കുന്ന തിയതികളില്‍ ക്രമീകരണം
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2017 മെയ് ആറ്, ഏഴ് തിയതികളില്‍ നടത്താന്‍ നിശ്ചയിച്ച പൊതുപരീക്ഷയുടെ ഫീസ് സ്വീകരിക്കുന്ന തിയതികളില്‍ ക്രമീകരണം വരുത്തി.
ഡിസംബര്‍ 26, 27: ദക്ഷിണ കന്നട, ബംഗളൂരു, മൈസൂരു, ചിക്ക്മംഗളൂര്‍, മംഗലാപുരം, ഹാസന്‍, കുടക്, പോണ്ടിച്ചേരി, കാസര്‍കോട്, കണ്ണൂര്‍. ഡിസംബര്‍ 28,29: നീലഗിരി, വയനാട്, കോഴിക്കോട്. ഡിസംബര്‍ 30,31, 2017 ജനുവരി 2: മലപ്പുറം. ജനുവരി 3,4: തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍. ജനുവരി 5,6: എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി. ജനുവരി 7,9: യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ, മലേഷ്യ, ലക്ഷദ്വീപ്, ആന്തമാന്‍, മഹാരാഷ്ട്ര.
മേല്‍ പറഞ്ഞ തിയതികളില്‍ ബന്ധപ്പെട്ട ജില്ലകള്‍ക്ക് ചേളാരി സമസ്താലയത്തില്‍ പരീക്ഷാഫീസ് അടക്കാവുന്നതാണെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."