HOME
DETAILS
MAL
ഓണ്‍ലൈന്‍ തട്ടിപ്പ്: പകുതിയിലധികം പണം തിരികെ കിട്ടി
backup
December 23 2016 | 21:12 PM
പാലാ: എ.ടി.എം നമ്പരും വിവരങ്ങളും വിളിച്ച് ചോദിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ 3500 രൂപ പരാതിക്കാരിക്ക് തിരികെ ലഭിച്ചു. പാലാ ഇടപ്പാടി സ്വദേശിനിയുടെ അക്കൗണ്ടില്‍ നിന്നാണ് 5,000 രൂപ തട്ടിയിരുന്നത്. ബാങ്ക് അധികൃതര്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് 3500 രൂപ തിരികെ അക്കൗണ്ടിലെത്തിയത്.
ഇതു സംബന്ധിച്ച്കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കംപ്യൂട്ടര്‍ സഹായത്തോടെ ബാങ്ക് അക്കൗണ്ട് ആരംഭിക്കുവാനായി പാലായില്‍ ആരംഭിച്ച എസ്.ബി.ഐ ഇന്‍ടച്ച് കേന്ദ്രത്തില്‍ നിക്ഷേപിച്ച തുകയാണ് കഴിഞ്ഞ ദിവസം കവര്‍ന്നത്.
മുംബൈയിലെ ഓലേ ടാക്സി എന്നഓണ്‍ലൈന്‍ ടാക്സി ബുക്കിങ് കേന്ദ്രത്തിന്റെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."