HOME
DETAILS
MAL
മെഡിക്കല്‍ കോളജിലെ റാഗിങ്: റിപ്പോര്‍ട്ട് ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് കൈമാറി
backup
December 24 2016 | 01:12 AM
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് നല്കി. സംഭവത്തില്‍ അന്തിമ തീരുമാനം ജില്ലാ ജഡ്ജിയുടേതായിരിക്കുമെന്നു പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനന് പറഞ്ഞു. അതുവരെ ഉത്തരവാദികളായ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് തുടരും. മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം മേധാവി ഡോ. പി.ജെ ബാബു, പാത്തോളജി വിഭാഗം മേധാവി പ്രൊഫ. സുപ്രിയ, സൈക്കാട്രി വിഭാഗം മേധാവി ഡോ. അജിത എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."