വഴിയോരങ്ങളില്‍ പനനൊങ്ക് വില്‍പന സജീവം
ആലക്കോട്: പുതുതലമുറയുടെ വര്‍ണക്കുപ്പികളില്‍ മായംകലര്‍ന്ന ദാഹശമനികള്‍ മാര്‍ക്കറ്റില്‍ സുലഭമാകുമ്പോള്‍ പ്രകൃതിയുടെ അതിജീവനത്തിന്റെയും അടയാളമായി മാറുകയാണു പനനൊങ്ക്. വേനലായതോടെ വഴിയോരങ്ങളില്‍ പനനൊങ്കിന്റെ വില്‍പന സജീവമായി. വീട്ടില്‍ പഴമക്കാരുണ്ടെങ്കില്‍ അവര്‍ക്കറിയാം പനനൊങ്കിന്റെ ഗുണങ്ങള്‍. കുപ്പികളില്‍ വരുന്ന ലഹരി പാനീയങ്ങള്‍ മിക്കവയിലും കാര്‍ബണേറ്റ് അടങ്ങിയവയാണ്. എന്നാല്‍ സ്വദേശിയായ പനനൊങ്ക് ഗ്ലൂക്കോസ് ലായനിക്കു തുല്യമാണ്. അള്‍സറിനും പ്രമേഹത്തിനും വരെ ഔഷധമായി ഇതുപയോഗിക്കാം എന്നു വില്‍പനക്കാര്‍ പറയുന്നു. പാലക്കാട് പനനൊങ്ക് സുലഭമാണെങ്കിലും തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് ഇവ ജില്ലയില്‍ എത്തുന്നത്. 30 രൂപയാണ് ഒരെണ്ണത്തിന് വിലയെങ്കിലും ആവശ്യക്കാര്‍ക്കു കുറവില്ല. പാതയോരത്തെ ചുട്ടുപൊള്ളുന്ന വെയിലിലും രാവിലെ മുതല്‍ തുടങ്ങുന്ന വില്‍പന രാത്രി ഏഴുവരെയെങ്കിലും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."