താവക്കരയില്‍ വനിതാ സാംസ്കാരിക നിലയം തുറന്നു
കണ്ണൂര്‍: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കണ്ണൂര്‍ കോര്പറേഷന് താവക്കര ഈസ്റ്റില്‍ സ്ഥാപിച്ച വനിതാ സാംസ്കാരിക നിലയം തുറന്നു കൊടുത്തു.
22 ലക്ഷം രൂപ ചെലവഴിച്ചാണ് വനിതാ സാംസ്കാരിക നിലയം സ്ഥാപിച്ചത്. ഇന്നലെ നടന്ന ചടങ്ങില്‍ മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് അധ്യക്ഷനായി. സെക്രട്ടറി കെ.പി വിനയന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ കെ ജമിനി, വെള്ളോറ രാജന്, അഡ്വ.ടിഒ മോഹനന്, അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീന്, സി സീനത്ത്, സി.കെ വിനോദ്, കൗണ്‍സിലര്‍ എന്‍ ബാലകൃഷ്ണന്, എക്സിക്യൂട്ടീവ് ഓഫിസര്‍ എം.വി ഷംസുദ്ദീന്, കണ്ണൂര്‍ അര്‍ബന്‍ ശിശു വികസന പദ്ധതി ഓഫിസര്‍ എം സുധ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി വനജ, അസിസ്റ്റന്റ് എന്‍ജിനിയര്‍ മോഹനന് സംസാരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ സി സമീര്‍ സ്വാഗതവും അങ്കണവാടി അധ്യാപിക കെ ചിത്ര നന്ദിയും പറഞ്ഞു.പ്രദേശത്തെ സ്ത്രീകളെ സ്വയംപര്യപ്തമാക്കുന്നതിനും ആരോഗ്യ ബോധവല്‍ക്കരണം നടത്തുന്നതിനുമായാണ് വനിതാ സാംസ്കാരിക നിലയം സ്ഥാപിച്ചത്.
കഴിഞ്ഞ നഗരസഭാ ഭരണ സമിതിയാണ് വനിതാ സാംസ്കാരിക നിലയത്തിനു ഫണ്ട് അനുവദിച്ചത്. കോര്പറേഷനായപ്പോഴാണ് പണി പൂര്‍ത്തിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."