HOME
DETAILS
MAL
സിനിമകളുടെ വ്യാജപതിപ്പ്: യുവാവ് അറസ്റ്റില്‍
backup
December 24 2016 | 01:12 AM
പുതിയതെരു: പുതിയതെരുവിലെ കടയില്‍നിന്നും പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍ സിനിമകളുടെ ഹാര്‍ഡ് ഡിസ്‌ക് പൊലിസ് പിടികൂടി. പുതിയതെരു പനങ്കാവ് ജംഗ്ഷനിലെ മൊബൈല്‍ സ്‌പോട്ട് എന്ന കടയില്‍നിന്നുമാണ് പുതിയ സിനിമകള്‍ പകര്‍ത്തുന്നതിനിടെ ലാപ്പ്‌ടോപ്പും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഈ കട ഏതാനും ദിവസമായി പൊലിസ് നിരീക്ഷിച്ചുവരികയായിരുന്നു. സംഭവത്തില്‍ കടയുടമ അഴീക്കോട് സ്വദേശി ജാഫറിനെ (28) വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരി സംഘവും അറസ്റ്റ്‌ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."