HOME
DETAILS

മാഹി താലൂക്കില്‍ തഹസില്‍ദാറില്ല

ADVERTISEMENT
  
backup
December 24 2016 | 01:12 AM

%e0%b4%ae%e0%b4%be%e0%b4%b9%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b9%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d

മാഹി: മാഹി താലൂക്ക് ഓഫിസില്‍ തഹസില്‍ദാര്‍ ഇല്ലാത്തതിനാല്‍ അഡ്മിനിസ്‌ട്രേറ്ററെയും കോടതിയെയും സമീപിക്കേണ്ട ഗതികേടിലാണ് മാഹിയിലെ പൊതുജനങ്ങള്‍. 1969ല്‍ ആരംഭിച്ച മാഹി താലൂക്ക് ഓഫിസില്‍ ബി ഗ്രേഡ് നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള ഡപ്യൂട്ടി തഹസില്‍ദാര്‍ മാത്രമാണുള്ളത്. ഇതുമൂലം കേന്ദ്ര സര്‍ക്കാരിലും മറ്റു സംസ്ഥാനങ്ങളിലും ജോലിക്കപേക്ഷിക്കാനാവശ്യമായ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ ഒപ്പിട്ടാല്‍ അപേക്ഷ നിരസിക്കപ്പെടുകയാണ്. പൊലിസ്, പൊതുമരാമത്ത്, നഗരസഭ എന്നിവയെ ഏകോപിപ്പിച്ച് മുന്നോട്ടുപോകേണ്ട ഉദ്യോഗസ്ഥനാണ് തഹസില്‍ദാര്‍. എന്നാല്‍ മാഹിയില്‍ ഗസറ്റഡ് ഓഫിസര്‍ക്ക് ബിഗ്രേഡ് ഉദ്യോഗസ്ഥനായ ഡപ്യൂട്ടി തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‌കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. തഹസില്‍ദാര്‍ കൈകാര്യം ചെയ്യേണ്ട പല കാര്യങ്ങളും മാഹിയിലെ 25 ലധികം വകുപ്പുകളുടെ തലവനായ അഡ്മിനിസ്‌ട്രേറ്ററാണ് ഇപ്പോള്‍ നിര്‍വഹിക്കുന്നത്. ഇതുമൂലം പൊതുജനങ്ങളാണ് ബുദ്ധിമുട്ടിലായത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മദ്യഷാപ്പുകളുള്ള പ്രദേശമാണ് മാഹി. എന്നാല്‍ ഇവിടെ എക്‌സൈസ് വകുപ്പിന് പ്രത്യക ഓഫിസില്ല. മദ്യഷാപ്പുകളിലെ പരിശോധനയും ഗുണനിലവാരവും മറ്റും നടത്തേണ്ടത് എക്‌സസൈസ് വകുപ്പാണെങ്കിലും ഇത്തരമൊരു വകുപ്പ് നിലവിലില്ലാത്തതിനാല്‍ റവന്യൂ വകുപ്പിനാണ് ചുമതല നല്കിയിട്ടുള്ളത്. 30 വര്‍ഷം കൂടുമ്പോള്‍ നടത്തേണ്ട റീസര്‍വേ കഴിഞ്ഞ നാല് പതിറ്റാണ്ടായി നടന്നിട്ടില്ല. അഞ്ച് വില്ലേജുകളില്‍ ഇപ്പോള്‍ മൂന്ന് വില്ലേജ് ഓഫിസര്‍മാര്‍ മാത്രമാണുള്ളത്. തഹസില്‍ദാരെ നിയമിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ശബ്ദമുയര്‍ത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  20 days ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  20 days ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  20 days ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  20 days ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  20 days ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  20 days ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  20 days ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  20 days ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  20 days ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  20 days ago