സ്വകാര്യ ബസിനു മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണു
കുന്നംകുളം: ഓടികൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണു. ആര്‍ക്കും പരുക്കില്ല. ഉച്ചക്ക് 1.30 ഓടെ കുന്നംകുളം നഗരസഭ കാര്യാലയത്തിനു സമീപത്തായിരുന്നു അപകടം. കുന്നംകുളത്ത് നിന്നും ആല്‍ത്തറയിലേക്ക് പോകുകയായിരുന്ന മണികൃഷ്ണ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്.
ഹോമിയോ ആശുപത്രി കോമ്പൗണ്ടില്‍ മതിലിനോട് ചേര്‍ന്ന് നിന്ന തേക്കുമരം കാറ്റില്‍ കടപുഴകി വൈദ്യുതി കമ്പിയിലേക്കും ബസിനു മുകളിലേക്കുമായി വീഴുകയായിരുന്നു. കമ്പി ബസില്‍ തട്ടിയതോടെ വലിയ രീതിയിലുള്ള തീപൊരി പടര്‍ന്നെങ്കിലും പെട്ടന്ന് വൈദ്യുതി വിഛേദിക്കപെട്ടതിനാല് അപകടമൊഴിവായി.
തുടര്‍ന്ന് പരിസര വാസികളും, പൊലിസും, കെ.എസ്.ഇ.ബി ജീവനക്കാരും ഉദ്യോഗസ്ഥരം സ്ഥലത്തെത്തി മരംമുറിച്ചു മാറ്റി വൈദ്യുതി കമ്പി നേരേയാക്കിയ ശേഷമാണ് ഇതുവഴി ഗതാഗതം പുനരാരംഭിച്ചത്. ബസില്‍ വിദ്യാര്ഥികളുള്പെടേ അമ്പതില്പരം യാത്രക്കാരുണ്ടായിരുന്നു.
പട്ടാമ്പി വണ്‍വേ റോഡില്‍ അറ്റകുറ്റപണി നടക്കുന്നതി നാല് രാവിലെ മുതല്‍ നഗരം ഗതാഗതകുരിക്കിലായിരുന്നു. അപകടത്തോടെ മണിക്കൂറുകളോളം കുന്നംകുളത്തെ ഗതാഗതം നിശ്ചലമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."