ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിഭ്രാന്തി പരത്തുന്നു: കുമ്മനം
പാലക്കാട്: ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിഭ്രാന്തി പരത്തുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 500 കോടി രൂപ ട്രഷറിയില്‍ പിന്‍വലിക്കാതെ കിടപ്പുണ്ടെന്നും ശമ്പള പ്രതിസന്ധി ഇല്ലെന്നുമുള്ള തന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും കുമ്മനം പാലക്കാട് ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ് പുറത്തുവന്നിരിക്കുന്നത്. പെന്‍ഷന്‍ നല്‍കുവാന്‍ പണമില്ലെന്നു പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയ അദ്ദേഹം ജനങ്ങളെ കളിയാക്കുകയാണ് ചെയ്തത്.
സംസ്ഥാനം വീണ്ടും വായ്പയെടുക്കുന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കും. തൊഴിലുറപ്പ് പദ്ധതിഫണ്ട് ലാപ്‌സാവുകയാണ്. മറ്റു സംസ്ഥാനങ്ങളും റോഡു നവീകരണം പൂര്‍ത്തിയാക്കി രണ്ടാംഘട്ടം ആവശ്യപ്പെടുമ്പോള്‍ ഇവിടെ ഒന്നാം ഘട്ടം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. കേന്ദ്രപദ്ധതികള്‍ നടപ്പിലാക്കുന്നതിന് നല്‍കിയ കോടികണക്കിന് രൂപ വകമാറ്റി ചിലവഴിക്കുകയാണ.് രാഷ്ട്രീയ മുതലപെടുപ്പ് മാത്രമാണ് ഇടതുസര്‍ക്കാരിന്റെ ലക്ഷ്യം.
കേരളത്തിനുള്ള കേന്ദ്രപദ്ധതികളോ ഫണ്ടുകളോ ഒന്നും വെട്ടികുറച്ചിട്ടില്ല. സി.പി.എം കേന്ദ്രസര്‍ക്കാരിനെതിരേ നടത്തുന്നത് മനുഷ്യചങ്ങലയല്ല കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന ചങ്ങലയാണ്.
സംഘപരിവാറിന്റെ സ്വാധീനം പൊലിസിലില്ല. ദേശീയഗാനത്തോട് അനാദരവ് കാണിക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടതും അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കേണ്ടതും.
ശാന്തിയും സമാധാനവും ഉണ്ടാക്കേണ്ട ആഭ്യന്തരവകുപ്പ് അത് ചെയ്യുന്നില്ലെന്നും ദലിതര്‍ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മധ്യമേഖലാ പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി, ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."