HOME
DETAILS

പാണ്ഡവന്‍പാറയ്ക്ക് ചുറ്റും മാഫിയാകള്‍ പിടി മുറുക്കുന്നു

  
backup
December 24 2016 | 03:12 AM

%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b5%81%e0%b4%b1%e0%b5%8d

നെയ്യാറ്റിന്‍കര: കുന്നുകളും പാറക്കൂട്ടങ്ങളും നദികളും നിറഞ്ഞ പ്രകൃതി രമണീയമാണ് നെയ്യാറ്റിന്‍കര താലൂക്ക്. പ്രകൃതിയുടെ വരദാനമായ കരിമ്പാറക്കെട്ടുകളും നദിയുടെ മാറിടത്തിലെ മണ്‍നിധിയും കവര്‍ന്നെടുക്കാന്‍ തക്കം നോക്കി ചൂഷകരും (മാഫിയാകള്‍) സജീവമാണ്. കുന്നത്തുകാല്‍ , പെരുങ്കടവിള , നെയ്യാറ്റിന്‍കര നഗരസഭ പ്രദേശങ്ങള്‍ മണല്‍, ഗ്രാറ്റൈ് എന്നിവയുടെ കേദാരഭൂമിയാണ്. എമെര്‍ജിംഗ് കേരള പദ്ധതിയുടെ മറവില്‍ എന്തും ചുളിവില്‍ കൈക്കലാക്കാമെന്ന് ചില ശക്തികള്‍ വ്യാമോഹിക്കുന്നതുപോലെ സംസ്ഥാനത്തു മാറി വരുന്ന ഭരണമാറ്റവും അതിനനുസരിച്ച് പെരുങ്കടവിള പഞ്ചായത്തില്‍ ഭരണകക്ഷിക്കനുകൂലമായി വന്ന സ്ഥിതിയുമൊക്കെ ഭരണാധികാരികളിലും ഗ്രാനൈറ്റ് ലോബികളിലും മോഹവലയങ്ങള്‍ തീര്‍ത്തു.
 പെരുങ്കടവിള പഞ്ചായത്തിലെ പാണ്ഡവന്‍പാറ പൊട്ടിക്കാനുളള ഗ്രാനൈറ്റ് മാഫിയാകളുടെ ശ്രമങ്ങള്‍ക്കെതിരേ പരിസ്ഥിതി പ്രേമികളും മാഫിയാകളും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരു ജീവന്‍ മരണ പോരാട്ടം തന്നെ നടന്നിരുന്നു. നിയമ യുദ്ധങ്ങള്‍ക്കൊടുവിലാണ് അന്ന് മാഫിയായെ തളയ്ക്കാനായത്. തണല്‍വേദിയുടെ നേതൃത്വത്തിലായിരുന്നു പാണ്ഡവന്‍പാറ സംരക്ഷിക്കാനുളള പോരാട്ടം അന്ന് നടന്നത്.
 1987-ല്‍ പാണ്ഡവന്‍പാറയെ പുരാവസ്തുവായി പ്രഖ്യാപിച്ചു. എന്നാല്‍ 1990-ല്‍ പാറയെ ഉന്നം വച്ച് അനധികൃത ഗ്രാനൈറ്റ് ഖനനം ആരംഭിച്ചു. രാവും പകലുമായി ഗ്രാനൈറ്റ് കമ്പനികള്‍ ഉഗ്രശേഷിയുളള സ് ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറകളെ തകര്‍ത്തു തരിപ്പണമാക്കി. തന്മൂലം നിരവധി ദുരന്തങ്ങളുമുണ്ടായി. പാറമടയിലെ ഇലക്ട്രിക് ക്യാച്ച് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് അന്ന് അപകടം സംഭവിച്ചിരുന്നു. എഴുപതോളം ടണ്‍ ഭാരമുളള ഗ്രാനൈറ്റ് കഷ്ണങ്ങളുമായി രാപ്പകല്‍ അഞ്ഞൂറോളം ലോഡുകളുമായി ലോറികള്‍ ചീറിപ്പായുന്നു. ഇതോടെ പ്രയാണ പാതയിലെ കുടിവെളള പൈപ്പുകളും കലുങ്കുകളും പാലങ്ങളും നാശത്തിലായി.
പഞ്ചായത്തുവക കുളങ്ങള്‍ പോലും ജെ.സി.ബിയുടെ സഹായത്താല്‍ മാസങ്ങള്‍ കൊണ്ട് കമ്പനികള്‍ നികത്തിയിട്ടും അധികാരികള്‍ വിരലനക്കിയില്ല. തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോള്‍ ഉഗ്ര സ്‌ഫോടകശേഷിയുളള വസ്തുക്കള്‍ പൊലിസ് പിടിച്ചെടുത്തു. ഇതോടെ തണല്‍വേദി നിയമ പോരാട്ടം ആരംഭിച്ചു. 1999 മുതല്‍ 2005 വരെയുളള കാലഘട്ടങ്ങളില്‍ നടന്ന ക്രയവിക്രയങ്ങളെ കുറിച്ച് ഹൈക്കോടതി പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് ആരാഞ്ഞു. എന്നാല്‍ പഞ്ചായത്ത് ക്വാറിയുടമകളെ പ്രീതിപ്പെടുത്തുന്ന നിലപാട് കൈകൊളളുകയായിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി, മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റൂറല്‍ എസ്.പി, ജില്ലാകലക്ടര്‍ , പുരാവസ്തു വകുപ്പ് , നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ എന്നിവരെ പ്രതി ചേര്‍ത്ത് തണല്‍വേദി ഹൈക്കോടതിയില്‍ ഹരജി നല്‍കി. തുടര്‍ന്ന് പാണ്ഡവന്‍പാറയ്ക്ക് സര്‍വ വിധ സംരക്ഷണവും ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവായി.
1987-ല്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മൂന്ന് ഏക്കര്‍ 14 സെന്റ് വസ്തു അളന്ന് കമ്പിവേലി കെട്ടാനും പാണ്ഡവന്‍പാറയുടെ നൂറ് മീറ്ററിനുളളില്‍ യാതൊരു ഖനന പ്രവര്‍ത്തനവും പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിയുടെ ചുവടുപിടിച്ച് കോടതി നിയമം മറികടന്ന് പാണ്ഡവന്‍പാറയ്ക്ക് ചുറ്റം അനധികൃതമായി പാറ ലോബികള്‍ വീണ്ടും ഖനനം പൊടി പൊടിക്കുകയാണ്.
ജില്ലാഭരണകൂടം, വിവിധ രാഷ്ട്രീയ പാര്‍ട്ടികളള്‍, പെരുങ്കടവിള പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ഖനനം നടക്കുന്നതെന്നും സമരസമിതികള്‍ പറയുന്നു. അതേസമയം പെരുങ്കവിള പഞ്ചായത്ത് കോടതി നിയമം മറികടന്ന് രാഷ്ട്രിയ പാര്‍ട്ടികളുടെ ഒത്താശയോടെ അദാനിയ്ക്കുവേണ്ടിയും വിവിധ പാറ മാഫിയായ്ക്കു വേണ്ടിയും നല്‍കിവരുന്ന സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി പൈതൃക പാണ്ഡവന്‍പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നിരാഹാരസമരം നടത്തിവിരികയായിരുന്നു.
സമരം 15 ദിവസം പിന്നിട്ടിട്ടും പഞ്ചായത്ത് കുലുങ്ങിയില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം ഗാന്ധിയന്‍ ബാബു ശവപ്പെട്ടിയ്ക്കുളളില്‍ നിരാഹാര സമരം നടത്തുകയും വില്ലേജ് ഓഫിസ് ഇടപെടുകയും പൊറ പൊട്ടിക്കാന്‍ അനുവദിക്കില്ലെന്ന ഉറപ്പിന്‍ മേല്‍ കഴിഞ്ഞദിവസം നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തു.
എന്നാല്‍  ഇന്നലെ വില്ലേജ് ഓഫിസിന് ഉന്നതങ്ങളിലലെ സ്വാധിനത്തിന് വഴങ്ങി പാലിച്ച വാക്ക് പിന്‍വലിയ്‌ക്കേണ്ടി വന്നു. എന്നാല്‍ പഞ്ചായത്താകട്ടെ അത്യുന്നതങ്ങളിലെ ഉന്നതന്‍മാരെ പിണക്കാന്‍ കഴിയാത്ത നിലപാടില്‍ വലയുകയുമാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലങ്ക ഇടത്തേക്ക്; അനുരാ കുമാര ദിസനായകെ പ്രസിഡന്റ് പദത്തിലേക്ക്

International
  •  3 months ago
No Image

ഉദയ്ഭാനു ചിബ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷന്‍ 

latest
  •  3 months ago
No Image

എന്തിന് ശ്വാസം മുട്ടി എല്‍.ഡി.എഫില്‍ തുടരണം?; സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് സുധാകരന്‍

Kerala
  •  3 months ago
No Image

കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തുചാടുന്നതാണ് അന്‍വറിനു നല്ലത്: ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 months ago
No Image

'അര്‍ജുന്റെ കുടുംബത്തോട് ക്ഷമചോദിക്കുന്നു'; ഭരണകൂടം സഹകരിക്കുന്നില്ല, തിരച്ചില്‍ നിര്‍ത്തി മടങ്ങി ഈശ്വര്‍ മാല്‍പെ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  3 months ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago