HOME
DETAILS

കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ച് ഭൂമി നികത്തുന്നു

  
backup
May 23 2016 | 23:05 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f

ചാവക്കാട്: തെക്കന്‍ പാലയൂര്‍ ചക്കംകണ്ടം കായലിനടുത്ത് കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ച് ഭൂമി നികത്തുന്നു. സ്വകാര്യ വ്യക്തിയുടേയും അല്ലാത്തതുമായ ഏക്കര്‍ കണക്കിന് സ്ഥലത്തെ കണ്ടല്‍ക്കാടുകളാണ് വ്യാപകമായി വെട്ടി നശിപ്പിച്ചിട്ടുള്ളത്. ചുള്ളിക്കണ്ടല്‍, ഉപ്പൂറ്റി കണ്ടല്‍, കാല്‍നീണ്ടി കണ്ടല്‍, പാല്‍ കണ്ടല്‍ തുടങ്ങിയ തരം കണ്ടലുകളാണ് വെട്ടി നശിപ്പിക്കുന്നത്.
കണ്ടലുകള്‍ വെട്ടി നശിപ്പിക്കാന്‍ സ്ഥലമുടമ മറ്റൊരാള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണെന്നാണ് വിവരം. അഞ്ചോളം തൊഴിലാളികള്‍ രാവും പകലുമായാണ് കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റുന്നത്.
റവന്യൂ അധികൃതരുടെ ഒത്താശയോടെ പ്രദേശത്ത് ഈ വ്യക്തി ഇതിനു മുന്‍പും ഇത്തരത്തില്‍ കണ്ടലുകള്‍ വെട്ടി നശിപ്പിച്ച ശേഷം ഭൂമി നികത്തല്‍ നടത്തിയിരുന്നു. കൂടാതെ കണ്ടലുകള്‍ വെട്ടിയ ശേഷം പ്രദേശത്തെ തോടുകളും മറ്റും ചരലിട്ട് നികത്തിയ നിലയിലാണ്. സംരക്ഷിത സസ്യസമൂഹമായ കണ്ടല്‍ കാടുകള്‍ വെട്ടി നശിപ്പിക്കുന്നത് ശിക്ഷാര്‍ഹമായിട്ടും ഇതിനെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായട്ടില്ല.
മല്‍സ്യങ്ങളുടെ പ്രജനന കേന്ദ്രം കൂടിയാണ് കണ്ടല്‍ക്കാടുകള്‍. പ്രദേശത്ത് കാണുന്ന കരിമീന്‍, പച്ചഞണ്ട്, വെള്ളചെമ്മീന്‍ എന്നിവയുടെ സംരക്ഷണ കേന്ദ്രം കൂടിയാണിത്.
അപൂര്‍വ ഇനം വെള്ളിമാറന്‍ കുളക്കോഴികളും ഇവിടെയുള്ള കണ്ടല്‍ക്കാടുകളില്‍ ധാരാളമുണ്ട്. കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുകയും നിലം നികത്തുതകയും ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും വനം-റവന്യൂ അധികൃതരുടെ ജാഗൃതയില്ലായ്മയാണ് ഇത്തരത്തില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടി നിരത്തി ഭുമി നികത്തുന്നതിന് കാരണമെന്ന ആരേപണം ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  18 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  18 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  18 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  18 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  18 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  18 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  18 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  18 days ago