സുരക്ഷാ സംവിധാനങ്ങളില്ല: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
എടപ്പാള്‍: മതിയായ സുരക്ഷസംവിധാനങ്ങളില്ലാത്തതിനാല്‍ പൊന്നാനി-എടപ്പാള്‍ റോഡില്‍ അപകങ്ങള്‍ തുടര്‍കഥയാകുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. ഇന്നലെ ഉച്ചക്ക് എംഎല്‍എ പടിയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് സളോദരങ്ങളായ കുട്ടികൃഷ്ണനും സുബാഷും മരിച്ചതാണ് അവസാന സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് നാല് പേരുടെ മരണത്തിനിടയാക്കിയ കാറപകടം നടന്നത് ഇന്നലെ അപകടം നടന്നതിന് കിലോമീറ്ററുകള്‍ക്കപ്പുറമാണ്.
അന്ന് സംസ്ഥാന ഹാന്‍ഡ്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്ന് വിദ്യാര്‍ഥികളും അവരെ സ്വീകരിക്കാന്‍ പോയ ബന്ധുവുമടക്കം നാല് പേരാണ് അപകടത്തില്‍ മരിച്ചത്. ഇതിന് പുറമെ വലുതും ചെറുതുമായ അപകടങ്ങളില്‍ പലരും മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയായതിന് ശേഷമാണ് അപകടങ്ങള്‍ കൂടുതലായത്. ആവശ്യത്തിന് സുരക്ഷ സംവിധാനങ്ങളൊ മുന്നറിയിപ്പ് ബോര്‍ഡുകളൊ ഇല്ലാത്തത് അപട സാധ്യത വര്‍ധിക്കുന്നു.
ചമ്രവട്ടം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചു. വഴിയറിയാതെ എത്തുന്ന ഇത്തരം വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് ബോഡുകളില്ലാത്തത് അപകട തീവ്രത വര്‍ധിക്കുന്നു.
അതിനാല്‍ എത്രയും പെട്ടെന്ന് അപകട മുന്നറിയിപ്പ് ബോഡുകള്‍ സ്ഥാപിക്കണമെന്നും വേഗത നിയന്ത്രിക്കുന്നതിനുള്ള പരിശോധനകള്‍ കര്‍ശനമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."