ആര്‍.എസ്.എസ് രാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിക്കുന്നു: സി.പി.എം
തിരൂര്‍: രാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിക്കുന്ന ഭീകരസംഘടനയായി ആര്‍.എസ്.എസ് മാറിയെന്നു സി.പി.എം. മംഗലം പുല്ലൂണിയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയും ഡോക്ടര്‍ നളിനിയുടെയും വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും തീയിട്ട് നശിപ്പിച്ചത് ആ സംഘടനയുടെ ക്രിമിനല്‍വല്‍ക്കരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും സി.പി.എം ആരോപിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു പുറത്തൂര്‍ പടിഞ്ഞാറെക്കരയിലെ പത്തോളം വീടുകളും ആര്‍.എസ്.എസ് സംഘം തകര്‍ത്തിരുന്നു. വെട്ടം വേവണ്ണയിലെ സുബിന്‍ലാലിനെ തിരൂരില്‍നിന്നു സിനിമകണ്ടു മടങ്ങുമ്പോള്‍ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തലൂക്കരയിലെ എ.കെ.ജി ഗ്രന്ഥാലയവും അഗ്നിക്കരയാക്കിയിരുന്നു. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെയും ആര്‍.എസ്.എസ് സംഘം മര്‍ദിച്ചു. ഇത്തരത്തില്‍ നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വിധത്തില്‍ ആര്‍.എസ്.എസ് ഭീകരസംഘടനയായി മാറിയിരിക്കുകയാണെന്നു സി.പിഎം നേതാക്കള്‍ പറഞ്ഞു.
ആര്‍.എസ്.എസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ പൊലിസ് കാട്ടുന്ന നിസംഗതയും ക്രിമിനല്‍വല്‍ക്കരണത്തിന് ഒരു കാരണമാണ്. സമാധാനകാംക്ഷികളായ ജനങ്ങളെ അണിനിരത്തി ഇതിനെ നേരിടും. ജനുവരി രണ്ടിനു വൈകിട്ട് നാലിന് പുല്ലൂണിയില്‍ അക്രമവിരുദ്ധ ജനകീയ സദസ് നടത്തുമെന്നും സി.പി.എം നേതാക്കളായ എ. ശിവദാസന്‍, അഡ്വ. ഹംസക്കുട്ടി, കെ. കൃഷ്ണന്‍ നായര്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി. മുനീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."