രാഷ്ട്രീയ ഗൂഢാലോചന: കെ.കെ ജയചന്ദ്രന്
കട്ടപ്പന: കേസുള്ളപ്പോള്തന്നെയാണ് എം.എം മണി സ്ഥാനാര്‍ഥിയായി മത്സരിച്ചതും വിജയിച്ചു മന്ത്രിയായതെന്നും രാജിവയ്ക്കേണ്ട കാര്യമില്ലെന്നും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്. കേസ് പിന്‍വലിക്കണമെന്നതായിരുന്നു എം.എം മണിയുടെ ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജി സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ ആലോചിച്ച് ഉയര്‍ന്ന കോടതിയെ സമീപിക്കും. യു.ഡി.എഫ് ഭരണകാലത്ത് തന്നെയും എ.കെ. ദാമോദരനെയും പ്രതിയാക്കാന്‍ ശ്രമിച്ചതാണെന്നും അവരുടെ പൊലിസിന്റെ അന്വേഷണത്തില്‍ അതില്‍ കഴമ്പില്ലെന്നു കണ്ടെത്തിയതുമാണെന്നും ജയചന്ദ്രന് പറഞ്ഞു. നിയമ വിദഗ്ധരുമായി ആലോചിച്ച് മേല്‍കോടതിയെ സമീപിക്കും. രാഷ്ട്രീയ ഗുഡാലോചനയും നിഷിപ്ത താത്പര്യങ്ങളും ഇതിനു പിന്നിലുണ്ടെന്നത് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
യു.ഡി.എഫ് അധികാരത്തില്‍ ഇരിക്കുമ്പോള്‍തന്നെ അവരുടെ പൊലിസ് പഴുതടച്ച് തങ്ങളെ പ്രതിയാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. നാനാവിധത്തിലുള്ള അന്വേഷണത്തില്‍ പ്രതിയാക്കാനുള്ള കാര്യങ്ങളൊന്നും ഇല്ലെന്ന നിഗമനത്തിലാണ് പൊലിസ് എത്തിച്ചേര്‍ന്നതെന്ന് ജയചന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."