വെള്ളമില്ലാതെ വലഞ്ഞ് വാപറമ്പ് അങ്കണ്‍വാടി
അന്നമനട: വെള്ളമില്ലാതെ വലഞ്ഞ് അന്നമനട ഗ്രാമപഞ്ചായത്തിലെ വാപറമ്പ് അങ്കണ്‍വാടി. അന്നമനട പഞ്ചായത്ത് വാര്‍ഡ് എട്ടില്‍ 126-ാം നമ്പര്‍ അങ്കണ്വാടിക്കാണീ ദുര്യോഗം. 2007 ല്‍ വെസ്റ്റ് കൊരട്ടി ചെറുകിട കര്‍ഷക സംഘമാണ് കുട്ടികള്‍ക്കൊരു അങ്കണവാടിക്കായി സഹായ സഹകരണം നല്കി വഴി തുറന്നത്.
മൂന്ന് സെന്റ് ഭൂമിയില്‍ 2007-2008 വര്‍ഷം അന്നത്തെ എം.എല്‍.എ എ.കെ ചന്ദ്രന്റെ വികസന ഫï് ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. 2010 ല്‍ ഉദ്ഘാടനം നടത്തി.
വൈദ്യുതിയും കണക്ഷനും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കി. കെട്ടിടത്തിനുള്ളില്‍ തന്നെ ശൗച്യാലയവും നിര്‍മിച്ചു. വെള്ളത്തിന് പഞ്ചായത്ത് റോഡരികിലുള്ള വാട്ടര്‍ അതോറിറ്റി പൈപ്പാണ് ഏക ആശ്രയം. ജലം എത്തുന്നതിന് ഒന്നും, രïും ആഴ്ചകളുടെ കാലതാമസമുï്. പരിസര പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും വെള്ളം ചുമന്ന് കൊïുവന്ന് സംഭരിച്ച് സൂക്ഷിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. അങ്കണ്‍വാടിക്ക് ജലലഭ്യത ഉറപ്പു വരുത്തുന്നതിനായി കുഴല്‍കിണര്‍ ഉïാക്കുന്നതിനുള്ള ഫï് ലഭ്യമാക്കുന്നതിനായി അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടല്‍ ഉïാകണമെന്ന് രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."