കുന്നംകുളത്തിന്റെ പാരമ്പര്യവും സംസ്കാരവും അസൂയാവാഹം: ഗോപിനാഥ് മുതുക്കാട്
കുന്നംകുളം: കുന്നംകുളത്തിന്റെ പാരമ്പര്യവും സംസ്കാരവും അസൂയാവാഹമാണെന്ന് പ്രശസ്ത മാന്ത്രികന് പ്രൊഫ. ഗോപിനാഥ് മുതുക്കാട് പറഞ്ഞു. കരിങ്കലില്‍ ഒളിച്ചിരിക്കുന്ന ശില്പത്തെ പുറത്തെടുക്കുന്ന ശ്രദ്ധയോടും ചാരുതയോടും കൂടി പ്രവര്‍ത്തിച്ചാല്‍ കുന്നംകുളത്തേ വികസനത്തിന്റെ പുതിയ മാനങ്ങളിലേക്ക് ഉയര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളം ടൂറിസം ആന്റ് കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളില്‍ മാന്ത്രിക പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കുന്നംകുളത്തിന്റെ ടൂറിസം സാധ്യതകള്‍ പരിചയപെടുത്തുവാന്‍ ശ്രമിക്കുമെന്നും കുന്നംകുളം ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ് പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നും അറിയിച്ചു. ടേസ്റ്റ് മന്ത്ര ബാല്റൂമില് നടന്ന പരിപാടിയില്‍ സൊസൈറ്റി ചെയര്മാന് സി.പി ജോണ്‍ അധ്യക്ഷനായി. മാടമ്പ് കുഞ്ഞുകുട്ടന്, കാണിപയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാട്, ജോസഫ് ചാലിശ്ശേരി, കെ.ജയശങ്കര്‍, കല്യാണി എസ്. നായര്‍, കെ.പി സാക്സന്‍, ലെബീബ് ഹസ്സന് അഡ്വ. എ.എസ്സ് ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
അഡ്വ. മാത്യു പുലിക്കോട്ടില്‍ എഴുതിയ ''കുന്നംകുളവും മലങ്കരസഭയും' എന്ന ചരിത്ര പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. കുന്നംകുളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ പരിചയപെടുത്തുകയും, ഇതിന്റെ സാധ്യതളിലൂന്നി വികസന സാധ്യകള്ക്കായുള്ള പരിചയം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി ആരംഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."