HOME
DETAILS

നെടുമ്പാശ്ശേരിയില്‍ മോഷണം വ്യാപകം; പൊലിസിന് നിസംഗത

  
backup
December 26 2016 | 21:12 PM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7


നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമാകുമ്പോഴും പൊലിസിന്റെ നിസംഗത തുടരുന്നു. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ് ദിനങ്ങള്‍ തള്ളിനീക്കുന്നത്. നെടുമ്പാശ്ശേരി, ചെങ്ങമനാട് പൊലിസ് സ്റ്റേഷനുകളുടെ പരിധിയിലാണ് മോഷണം വ്യാപകമായിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ചെറുതും വലുതുമായ നിരവധി കവര്‍ച്ചകളാണ് പ്രദേശത്ത് അരങ്ങേറിയത്.
പക്ഷേ ഒരു കേസില്‍ പോലും മോഷ്ടാക്കളെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞില്ല. പല സംഭവങ്ങളിലും സമാനതകളും ഏറെയാണ്. മോഷണം അനുദിനം വര്‍ധിക്കുമ്പോഴും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന മറുപടി മാത്രമാണ് പൊലിസ് അധികാരികളില്‍ നിന്നും ലഭിക്കുന്നത്. മോഷണസംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പല വീടുകളിലും വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. പകല്‍ സമയങ്ങളില്‍ സ്ത്രീകള്‍ എത്തി വീടും പരിസരവും മനസ്സിലാക്കി മടങ്ങിയ ശേഷമാണ് രാത്രിയില്‍ മോഷണത്തിനെത്തുന്നത്.
പകല്‍ നിരീക്ഷണത്തിനെത്തുമ്പോള്‍ വീട്ടില്‍ ആളില്ലെന്ന് മനസിലാക്കിയാല്‍ പട്ടാപ്പകല്‍ തന്നെ മോഷണം നടത്തി മടങ്ങുകയും ചെയ്യുന്നുണ്ട്. ചെറിയ വാപ്പാലശ്ശേരി നെടുമ്പാടന്‍ ലെയിനില്‍ താമസിക്കുന്ന പൈലിയുടെ വീട്ടില്‍ നിന്നും ആളില്ലാതിരുന്ന സമയത്ത് പട്ടാപ്പകലാണ് 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. അന്നു തന്നെ തൊട്ടടുത്ത വീട്ടിലും മോഷണശ്രമം നടന്നിരുന്നു.
സമീപത്തെ വീട്ടിലെ സി.സി ടി.വി കാമറയില്‍ നിന്നും മോഷണത്തിന് എത്തിയതെന്ന് സംശയിക്കുന്ന നാടോടി സ്ത്രീയുടെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ഇതുവരെ യാതൊരു ഫലവും ഉണ്ടായിട്ടില്ല. അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ സെപ്റ്റംബര്‍ 12ന് രാത്രിയില്‍ 38 ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 23 ന് മേയ്ക്കാട് മധുരപ്പുറം പാലത്തിന് സമീപം താമസിക്കുന്ന പോളിന്റെ വീട്ടില്‍ നിന്നും 40 പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. പോളും കുടുംബവും വേളാങ്കണ്ണിയില്‍ തീര്‍ഥാടനത്തിന് പോയിരുന്ന സമയത്തായിരുന്നു കവര്‍ച്ച നടന്നത്. കപ്രശ്ശേരിയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും ഓഫിസ് മുറിയും കുത്തിതുറന്ന് നടത്തിയ മോഷണത്തിലും അന്വേഷണം എങ്ങും എത്തിയില്ല.
കഴിഞ്ഞ ബുധനാഴ്ച്ച ദേശത്ത് സ്വര്‍ഗം റോഡില്‍ താമസിക്കുന്ന ജനാര്‍ദ്ദനനും കുടുംബവും മഹാരാഷ്ട്രയില്‍ തീര്‍ഥാടനത്തിന് പോയിരുന്ന സമയത്ത് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി മോഷണശ്രമം നടന്നിരുന്നു.
ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ ലോക്കറിലായിരുന്നതിനാല്‍ വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ല.
മോഷണ പരമ്പരകള്‍ ആവര്‍ത്തിക്കുമ്പോഴും പൊലിസ് ഇരുട്ടില്‍ തപ്പുകയാണ്. വാതില്‍ തകര്‍ത്ത് അകത്ത് കടക്കുന്ന സംഘത്തിന്റെ കൈവശം മാരകായുധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതാണ് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്നത്. ആളുകള്‍ ഉള്ള വീടുകളില്‍ പോലും സുരക്ഷിതമല്ലെന്ന പ്രചരണവും ശക്തമാണ്.
പ്രായമായവര്‍ താമസിക്കുന്നതും ഒറ്റപ്പെട്ട വീടുകളില്‍ താമസിക്കുന്നവരും രാത്രിയില്‍ പുറത്തിറങ്ങാന്‍ പോലും പേടിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago