HOME
DETAILS

ഭൂ വിവരങ്ങള്‍ നല്‍കാന്‍ വന്‍തിരക്ക്

  
backup
December 26, 2016 | 9:36 PM

%e0%b4%ad%e0%b5%82-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

 


കാഞ്ഞങ്ങാട്: ഭൂ വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി അതിരാവിലെ തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിയ ജനങ്ങളെ കണ്ടു ഉദ്യോഗസ്ഥരും, ഹെല്‍പ് ഡെസ്‌കുമായി രംഗത്തിറങ്ങിയവരും അമ്പരന്നു. പല കേന്ദ്രങ്ങളിലും അതിരാവിലെ തന്നെ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. നോട്ടു നിരോധനത്തിന്റെ പേരില്‍ ക്യൂ നിന്ന് തളര്‍ന്നവര്‍ ഇതിന് വേണ്ടി ദിവസങ്ങളോളം ഓടിയ ദുരിതങ്ങള്‍ മറന്നു കൊണ്ടാണ് പുലര്‍കാലത്ത് തന്നെ അതാത് കേന്ദ്രങ്ങളില്‍ കാത്തിരുപ്പ് തുടങ്ങിയത്.
രാവിലെ ഒന്‍പതോടെ തന്നെ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളില്‍ നിന്നും ഉദ്യോഗസ്ഥരെത്തിയതോടെ ഇതിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലായി. പല കേന്ദ്രങ്ങളിലും ആളുകളെ സഹായിക്കാന്‍ ഹെല്പ് ഡെസ്‌ക് ഏര്‍പ്പെടുത്തിയിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളുടേയും,സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ സ്ഥാപിച്ച ഹെല്പ് ഡെസ്‌കുകള്‍ ഭൂ ഉടമകള്‍ക്ക് അപേക്ഷ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചെയ്യുന്നത് എളുപ്പത്തിലാക്കി. അതേ സമയം അപേക്ഷ നല്‍കാന്‍ ഒരു ദിവസം മാത്രമെന്ന പ്രചാരണമാണ് ജനങ്ങളെ അതിരാവിലെ തന്നെ അപേക്ഷാ കേന്ദ്രങ്ങളില്‍ ഓടിച്ചത്. എന്നാല്‍ നാട്ടിലില്ലാത്തവര്‍ക്കും, മറ്റു കാരണങ്ങളാലും ഇന്നലെ അപേക്ഷകള്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഇത് നല്‍കാന്‍ സമയം ഉണ്ടെന്ന് ജില്ലാ കലക്ടറുടെ ഓഫിസില്‍ നിന്നും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  7 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  7 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  7 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  7 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  7 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  7 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  7 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  7 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  7 days ago