ബേക്കലിന്റെ സ്‌നേഹം ഏറ്റുവാങ്ങി പാലിയേറ്റീവ് സഹോദരങ്ങള്‍
മഞ്ചേശ്വരം: രോഗത്തിന്റെ ദുരിതവും ജീവിത ദുരന്തങ്ങളും കണ്ടു ശീലിച്ച പാലിയേറ്റീവ് സഹോദരങ്ങള്‍ക്ക് വേദനിക്കുന്ന നിമിഷങ്ങളില്‍ നിന്നും ബേക്കലിന്റെ ആഹ്ലാദത്തിലേക്ക് എത്തിയപ്പോള്‍ മുഖവും മനസും ഒരുപോലെ നിറഞ്ഞു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെയും സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന സ്‌നേഹകൂട്ടമാണ് ഇവരുടെ മനസില്‍ പുതിയ ഉണര്‍വും ആത്മവിശ്വാസവും പകര്‍ന്നത്.
അരയ്ക്കു താഴെ തകര്‍ന്ന് വിരസതയിലേക്കും വീല്‍ ചെയറിലേക്കും വീണുപോയ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാലിയേറ്റീവ് സഹോദരങ്ങളാണ് ക്യാംപിലേക്ക് എത്തിയത്.
കെ കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷറഫ് അധ്യക്ഷനായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി.
പാലിയേറ്റീവ് സഹോദരങ്ങള്‍ക്കുള്ള ഉപഹാരം സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കെ.ബി.എം ഷെരീഫ് വിതരണം ചെയ്തു. രാവിലെ പതിനൊന്നോടെ ബേക്കലിന്റെ പച്ചപ്പ് തൊട്ട അവര്‍ കടലിനോട് കഥപറഞ്ഞും കൂട്ടുകാരോട് നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവെച്ചും സ്‌നേഹകൂട്ടിനെ ഓര്‍മ്മകൂട്ടാക്കി മാറ്റി. ക്യാംപില്‍ കരവിരുതില്‍ വിസ്മയം തീര്‍ത്തും വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചും അവര്‍ തങ്ങളുടെ ആത്മവിശ്വാസത്തിന് കരുത്തേകി.
വൈസ് പ്രസിഡന്റ് മമത ദിവാകര്‍, എഴുത്തുകാരന്‍ എബി കുട്ടിയാനം, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, കെ.ആര്‍ ജയാനന്ദ്, എ ആയിഷ, ബി.എം മുസ്തഫ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."