HOME
DETAILS
MAL
ഇസ്ലാമിക് സെന്റര്‍ വാര്‍ഷികം സമാപിച്ചു
backup
December 26 2016 | 22:12 PM
ആക്കോട്: വിരിപ്പാടം ഇസ്ലാമിക് സെന്റര്‍ 14-ാം വാര്‍ഷികം സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സ്ഥാപനത്തിന്റെ സംരക്ഷണത്തിലുള്ള അനാഥ പെണ്‍കുട്ടിയുടെ നികാഹ് കര്‍മവും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. മറ്റത്ത് അബ്ബാസ് ഹാജി അധ്യക്ഷനായി. സത്താര്‍ പന്തല്ലൂര്‍ ആമുഖപ്രഭാഷണവും മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണവും നടത്തി. സയ്യിദ് ഫസല്‍ തങ്ങള്‍ മേല്‍മുറി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. ഖലീല്‍ ഹുദവി, വി.പി.എ പൊയ്ലൂര്, എ.പി അബ്ദുല്‍ വഹാബ് പ്രസംഗിച്ചു. വി.പി ഇസ്മാഈല്‍, എ.പി ഇസ്മാഈല്‍, അബ്ദുല്‍ ഗഫൂര്‍, ഹാരിസ് ബംഗളൂരു, നാസര്‍ ബംഗളൂരു, ശരീഫ് ഹാജി, മുസ്തഫ ഹാജി, അറ്റ്ലസ് നാസര്‍, അസീസ് ഹാജി മസ്ക്കത്ത്, റശീദ് ഫൈസി സംബന്ധിച്ചു. ടി.ടി അബ്ദുല്‍ ഹമീദ് സ്വാഗതവും അലിഅക്ബര്‍ ഊര്‍ക്കടവ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."