ലീഗ് നേതാവിനെ പൊലിസ് സ്റ്റേഷനില്‍ തടഞ്ഞുവച്ച സംഭവം ചര്‍ച്ചയായി
കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് നേതാവും, നഗരസഭാ മുന്‍ അംഗവുമായിരുന്ന ടി റംസാനെ ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അരമണിക്കൂര്‍ നേരം പൂട്ടിയിട്ട സംഭവം സര്‍വകക്ഷിയോഗത്തില്‍ ചൂടുപിടിക്കാന്‍ കാരണമായി.
കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴോടെ മറ്റൊരു കേസിന്റെ കാര്യവുമായി ബന്ധപ്പെട്ടു സ്റ്റേഷനിലെത്തിയ റംസാനെ അമ്പതോളം എല്‍.ഡി.എഫ് പ്രവര്ത്തകാരാണു സ്റ്റേഷന് പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചത്.
കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവത്തിലെ പ്രതിയെ സ്റ്റേഷനില്‍ ഹാജരാകണമെന്നും അല്ലെങ്കില്‍ ഇയാളെ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാളെ തടഞ്ഞു വച്ചത്. എന്നാല്‍ പൊലിസിനു റംസാനെ സുരക്ഷിതമായി പുറത്തിറക്കാന്‍ സാധിക്കാതെ വന്നതോടെ ഇവരും കുടുങ്ങി. ഒടുവില്‍ നഗരസഭാ ചെയര്മാന് വി.വി രമേശന് ഇടപ്പെട്ടാണ് റംസാനെ സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയത്. പൊലിസ് സ്റ്റേഷനില്‍ പോലും ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് അപകടകരമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."