HOME
DETAILS

ഓഹരി ഇടപാടുകള്‍ക്ക് അധിക നികുതി ചുമത്തില്ല: ജെയ്റ്റ്‌ലി

  
backup
December 27 2016 | 03:12 AM

%e0%b4%93%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95



ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ഇടപാടുകള്‍ക്ക് അധികനികുതി ചുമത്തുമെന്ന വാര്‍ത്ത കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തള്ളി.  ഓഹരി വിപണിയില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്തുമെന്നുള്ള വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നവരും നല്ല രീതിയില്‍ നികുതി നല്‍കി രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാവണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഓഹരി വിപണിയിലെ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ അധികനികുതി ചുമത്തുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്.
ഇതിനെ തുടര്‍ന്നാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
ഓഹരി വിപണിയിലെ നിക്ഷേപങ്ങളില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് ലഭിക്കുന്ന വരുമാനത്തിന് നിലവില്‍  നികുതി ഇളവുകളുണ്ട്. ഓഹരികള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ കൈവശം വച്ച് വില്‍ക്കുമ്പോഴാണ് നികുതി ഇളവ് നല്‍കുന്നത്.
നിലവില്‍ ചെറിയ കാലയളവില്‍ ഓഹരികള്‍ കൈവശം വച്ച് വില്‍ക്കുമ്പോള്‍ 15 ശതമാനം നികുതി നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ കാലം ഓഹരികള്‍ കൈവശം വച്ച് വില്‍ക്കുമ്പോഴും നികുതി നല്‍കേണ്ടി വരുമെന്ന പ്രചാരണമാണ് നടന്നിരുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനവുമായി സമസ്തക്ക് ബന്ധമില്ല

organization
  •  2 months ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  2 months ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  2 months ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  2 months ago
No Image

'ലക്ഷ്യംനേടുന്നില്ല, അടിമുടി പാളിച്ച' 'പെട്ട്' ഇസ്‌റാഈല്‍; പുതിയ തന്ത്രങ്ങള്‍ മെനയണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന് ഗാലന്റിന്റെ കത്ത് 

International
  •  2 months ago
No Image

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നല്‍കണം; ആദ്യമായി പ്രതികരിച്ച് നവീന്റെ ഭാര്യ

Kerala
  •  2 months ago
No Image

'ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; വംശഹത്യക്കാരോട് സഹകരിക്കില്ല' ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ച് ആയിരത്തിലേറെ എഴുത്തുകാര്‍ 

International
  •  2 months ago
No Image

ഇംഗ്ലിഷും ഹിന്ദിയും മെരുക്കാൻ ഇ-ക്യൂബ് ഭാഷാപഠനം: കുട്ടികൾക്ക് ഭാഷാശേഷി കൈവന്നെന്ന് സർക്കാർ

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

രക്തസമ്മര്‍ദ്ദം ഉയര്‍ന്നു; പി.പി ദിവ്യ ചികിത്സ തേടി, ജാമ്യഹരജിയില്‍ നിര്‍ണായക വിധി ഉടന്‍

Kerala
  •  2 months ago