അഗ്നിയുടെ വിജയത്തിനു രാഷ്ട്രപതിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: അഗ്നി -5 വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധ ഗവേഷണ കേന്ദ്രത്തിനു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഭിനന്ദനം.
ഡിആര്‍ഡിഒ സെക്രട്ടറി ഡോ. എസ് ക്രിസ്റ്റഫര്‍ക്ക് അയച്ച കത്തില്‍ അഗ്നിയുടെ വിജയത്തില്‍ പങ്കുവഹിച്ച എല്ലാവര്‍ക്കും രാഷ്ട്രപതി അഭിനന്ദനം അറിയിച്ചു. അവരുടെ കഠിനാധ്വാനത്തിനും അര്‍പ്പണമനോഭാവത്തിനും രാജ്യം എക്കാലത്തും കടപ്പെട്ടിരിക്കുന്നുവെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി- 5 ഒഡീഷ തീരത്തെ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. പരീക്ഷണം വന്‍വിജയമായിരുന്നു.
കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയ ന്യൂനതകളും അപാകതകളും പരിഹരിച്ചതിന് ശേഷമാണ് ഇത്തവണത്തെ പരീക്ഷണം നടത്തിയത്.
ഇതോടെ ഭൂഖാണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള ലോക രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ അംഗമായി ഇന്ത്യ മാറും. നിലവില്‍ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇത്തരം മിസൈലുകള്‍ സ്വന്തമായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."