HOME
DETAILS

ഇന്ത്യയെ മത, വര്‍ഗീയ ശാസനത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ ശ്രമം: മുഖ്യമന്ത്രി

  
backup
December 27, 2016 | 7:00 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%ae%e0%b4%a4-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af-%e0%b4%b6%e0%b4%be%e0%b4%b8%e0%b4%a8


തിരുവനന്തപുരം: ഏകശിലാ രൂപത്തിലുള്ള മത, വര്‍ഗീയ ശാസനത്തിന്‍കീഴില്‍ ഇന്ത്യയെ കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സംഘ്പരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് 77 ാം സെഷന്റെ ഭാഗമായി കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന മതേതരത്വവും ആധുനിക ഇന്ത്യയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഒരു പ്രത്യേക രീതിയില്‍ വാര്‍ത്തെടുക്കാനുള്ള ബോധപൂര്‍വമായ ഇത്തരം നീക്കങ്ങള്‍ സംഘ്പരിവാര്‍ ശക്തികള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം നാം അഭിമുഖീകരിച്ചിട്ടുണ്ട്.
വൈവിധ്യപൂര്‍ണമായ ഇന്ത്യന്‍ സംസ്‌കാരത്തെ ഏകമുഖ ഹൈന്ദവ സംസ്‌കാരമാക്കി രൂപാന്തരപ്പെടുത്താന്‍ ഇവര്‍ പല മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. അതില്‍ പ്രധാനം ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളുടേതായ രീതിയില്‍ മാറ്റിയെഴുതുകയാണ്. ചരിത്രത്തെ തിരുത്തുക മാത്രമല്ല, വിദ്യാഭ്യാസ രംഗമാകെ കാവിവല്‍കരിക്കാനും ശ്രമം നടക്കുകയാണ്.
ഏതെങ്കിലും ജനവിഭാഗം മാത്രമല്ല നമ്മുടെ രാജ്യത്തെയും സംസ്‌കാരത്തെയും വളര്‍ത്തിയെടുത്തത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും മതനിരപേക്ഷത പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുംവിധം സിലബസ് പോലും പൊളിച്ചെഴുതി അക്കാദമിക് സ്ഥാപനങ്ങളിലെ മതനിരപേക്ഷത ചോര്‍ത്തിക്കളയാനും ഇപ്പോള്‍ ശ്രമം നടക്കുകയാണെന്നും പിണറായി പറഞ്ഞു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം അഡ്വ. എ.എ. റഹിം, പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമീല ഥാപ്പര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സയന്‍സസ് ഡയറക്ടര്‍ പ്രൊഫ. ജി. മോഹന്‍ ഗോപാല്‍, മാഗ്‌സാസെ പുരസ്‌കാര ജേതാവ് ടി.എം കൃഷ്ണ, എന്‍. വീരമണികണ്ഠന്‍, കെ.എസ്. ഗോപകുമാര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  9 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  9 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  9 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  9 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  9 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  9 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  9 days ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  9 days ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  9 days ago