HOME
DETAILS
MAL
എട്ടു ജീവപര്യന്തക്കാരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ
backup
December 28 2016 | 19:12 PM
തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എട്ടു ജീവപര്യന്തം തടവുകാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി അകാല വിടുതല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ഈ തീരുമാനമെടുത്തത്.
അഗസ്റ്റിന്‍, അനില്‍കുമാര്‍, സെന്തില്‍ കുമാര്‍, ബാബു എന്ന ബഷീര്‍, മുഹമ്മദ് കോയ, വേണുഗോപാലന്‍, മൂസ, കറുപ്പച്ചന്‍ എന്നിവരെ വിട്ടയയ്ക്കാനാണ് ശുപാര്‍ശ. സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് 1,860 തടവുകാര്‍ക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."