മലയാളികള്‍ കയറി നിരങ്ങി; പാക് വെബ്‌സൈറ്റ് നിര്‍ത്തിവച്ചു
വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാറുണ്ട്, പക്ഷെ, അതൊരു ട്രോള്‍ ഇടം കൂടിയാക്കിയാലോ. മല്ലു ഹാക്കര്‍മാരെ കൊണ്ട് പൊറുതിമുട്ടിയ പാകിസ്താന്‍ സിയാല്‍കോട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തങ്ങളുടെ വെബ്‌സൈറ്റ് നിര്‍ത്തിവച്ചു.
ഇന്നലെ രാത്രിയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. മല്ലു സൈബര്‍ സോല്‍ഡ്യേര്‍സ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഇതറിയിച്ചുള്ള പോസ്റ്റ് വന്നത്. സൈറ്റിന്റെ അഡ്മിന്‍ പാനല്‍ യൂസര്‍നെയിമും പാസ്‌വേഡും നല്‍കിയാണ് പോസ്റ്റിട്ടത്. പിന്നാലെ മലയാളികളെല്ലാം സൈറ്റില്‍ കയറി അഴിച്ചുപണി തുടങ്ങി. മലയാളം ട്രോളുകളെക്കൊണ്ടാണ് വെല്‍ക്കം ഇമേജ് നല്‍കിയത്.
[caption id="attachment_203357" align="aligncenter" width="600"] സൈറ്റ് ഹാക്ക് ചെയ്തപ്പോള്‍- സ്ക്രീന്‍ ഷോട്ട്[/caption]
വിമാന ഷെഡ്യൂളുകളും ആകെ തകിടം മറിച്ചു. ഡെസ്റ്റിനേഷനായി പാലാരിവട്ടവും വടുതലയും പ്രത്യക്ഷപ്പെട്ടു. ഹാക്കിങ് ശ്രദ്ധയില്‍പ്പെട്ട പാക് അധികൃതര്‍ ഇപ്പോള്‍ സൈറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
കൊച്ചിന്‍, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വിവരങ്ങള്‍ അടങ്ങുന്ന ഇന്ത്യന്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് പാകിസ്താന്‍ ഹാക്ക് ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് മലയാളികളുടെ ഹാക്കിങ്. ''ഇന്ത്യന്‍ സൈറ്റുകളെ തൊടേണ്ടെന്ന'' മുന്നറിയിപ്പും ഹാക്കര്‍മാര്‍ നല്‍കിയിട്ടുണ്ട്.
സൈറ്റില്‍ മലയാളികള്‍ വരുത്തിയ മാറ്റം- സ്ക്രീന്‍ ഷോട്ടുകള്‍
മല്ലു സൈബർ സോള്‍ഡ്യേർസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
മേരി ദേശ് വാസിയോം ,കേരളത്തിലെ വെബ്സൈറ്റ്കൾ തൊട്ടാൽ എന്താകും അവസ്ഥാ എന്ന് കാണിച്ചു കൊടുക്കാൻ ഞങ്ങൾ ഈ തവണ ട്രോളൻ മാർക്കും പൊങ്കാലാ സ്പെഷലിസ്റ്റ്കൾക്കും അവസരം തരികയാണ്.പാക്കിസ്ഥാൻ എയർപോർട്ട് വെബ്സൈറ്റ് അഡ്മിൻ ലോഗിൻ ഡീറ്റെയിൽസ് ചുവടെ കൊടുക്കുന്നു.നിങ്ങളുടെ കരുത്ത് കാണിക്കാൻ സമയം ആയിരിക്കുന്നു ..... പിന്നെ പാസ്സ്‌വേർഡ് മാറ്റി മറ്റു പൊങ്കാല സ്പെഷെലിസ്റ്റ് കളെ ബുദ്ധിമുട്ടിക്കരുത് അവർക്കും അവസരം കൊടുക്കണം എന്ന് അഭ്യാർഥിക്കുന്നു... :D
admin panel login-page: http://sial.com.pk/admin
username:admin007
password:malayalees
കൂടുതൽ വെബ്സൈറ്റ് അറ്റാക്കുകൾ ഉടൻ പ്രതീക്ഷിക്കുക....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."