ആഹ്ലാദ പ്രകടനം നടത്തി
ഗൂഡല്ലൂര്‍: എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന്റെ ഭാഗമായി നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രവര്‍ത്തകര്‍ പുതിയ മന്ത്രിസഭയെ വരവേറ്റത്. ഗൂഡല്ലൂര്‍, ഊട്ടി, കുന്നൂര്, കോത്തഗിരി, പന്തല്ലൂര്‍, ദേവര്‍ഷോല, ബിദര്‍ക്കാട്, നെല്ലാക്കോട്ട, അയ്യംകൊല്ലി, മസിനഗുഡി തുടങ്ങിയ സ്ഥലങ്ങളിലാണ് മധുരം വിതരണം ചെയ്തത്. അതേ സമയം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജയലളിത കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനുള്ള ഫയലാണ് ആദ്യം ഒപ്പിട്ടത്. കൂടാതെ സംസ്ഥാനത്തെ 500 മദ്യശാലകള്‍ പൂട്ടാനും ശേഷിക്കുന്നവയുടെ സമയം ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെയാക്കി ഉത്തരവും ഇറക്കിയിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."