സംസ്ഥാന സര്‍ക്കാരിനെതിരെ കുമ്മനം രാജശേഖരന്‍ ഉപവാസ സമരം തുടങ്ങി
തിരുവന്തപുരം: സംസ്ഥാന സര്‍ക്കാനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമരം തുടങ്ങി.
മുടങ്ങിയ റേഷന്‍ പുനസ്ഥാപിക്കുക, പി.എസ്.സി റാങ്ക് കാലാവധി നീട്ടുക, ദളിത് പീഢനങ്ങള്‍ തടയുക, കൊലക്കേസ് പ്രതി മന്ത്രി എം.എം മണിയെ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയച്ചാണ് കുമ്മനം സെക്രട്ടറിയേറ്റ് പടിക്കലില്‍ ഉപവാസ സമരം നടത്തുന്നത്.
കേരളത്തിലെവിടെയും ഇപ്പോള്‍ ബാങ്കുകളില്‍ ക്യൂ കാണാനാവില്ലെന്നും നോട്ട്ക്ഷാമമാണ് വലിയ പ്രശ്‌നമെങ്കില്‍ ഐ.എസ്.എല്‍ കാണാന്‍ കൊച്ചിയില്‍ ഇത്രയും പേര്‍ എത്തില്ലെന്നും കുമ്മനം പറഞ്ഞു.
നോട്ട് ക്ഷാമമാണോ അരിക്ഷാമമാണോ വലുതെന്നും കുമ്മനം ചോദിച്ചു.
മനുഷ്യ ചങ്ങല തീര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
24 മണിക്കൂറാണ് ഉപവാസ സമരം. ഒ.രാജഗോപാല്‍ അടക്കമുള്ള സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഉപവാസം ആരംഭിച്ചത്.
കുമ്മനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകരുടെ ഉപവാസ സമരം നടക്കുന്നുണ്ട്.
നോട്ട് നിരോധനത്തിനെതിരേയും സഹകരണ പ്രതിസന്ധിക്കെതിരേയും എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലക്ക് പകരമായാണ് ഉപവാസവുമായി കുമ്മനം രംഗത്തെത്തിയതെന്നാണ് വിലയിരുത്തല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."