HOME
DETAILS
MAL
പിണറായിക്ക് ആത്മാര്‍ഥത ഉണ്ടെങ്കില്‍ സ്വന്തം നാട്ടിലെ അക്രമണങ്ങള്‍ കാണാന്‍ ശ്രമിക്കണം: കുമ്മനം
backup
May 24 2016 | 07:05 AM
കണ്ണൂര്‍: പിണറായിക്ക് കുമ്മനത്തിന്റെ മറുപടി. സ്വന്തം നാട്ടിലെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ കഴിയാത്ത പിണറായി വിജയന് കേരള ജനതയുടെ മനുഷ്യാവകാശങ്ങള്‍ എങ്ങനെ ഉറപ്പുവരുത്താനാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പിണറായിക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സ്വന്തം നാട്ടിലെ അക്രമങ്ങള്‍ കാണാനുള്ള മനുഷ്യത്വം കാണിക്കണം.തങ്ങള്‍ക്കെതിരായ ജനവികാരത്തെ എതിര്‍ക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു. കണ്ണൂര്‍ പിണറായിയില്‍ അക്രമം നടന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് കുമ്മനത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."