ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: എവേ പോരാട്ടം വിജയിച്ച് ടോട്ടനം
ലണ്ടന്‍: എവേ പോരാട്ടത്തില്‍ സതാംപ്ടനെ പരാജയപ്പെടുത്തി ടോട്ടനം ഹോട്സ്പര്‍ കരുത്തു കാട്ടി. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ടോട്ടനം വിജയം പിടിച്ചത്. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ സതാംപ്ടന് മുന്നിലെത്തിയെങ്കിലും യുവ താരം ബമിഡ്ലെ അല്ലി നേടിയ ഇരട്ട ഗോളുകളും ഹാരി കെയ്ന്‍, ഹെങ് മിന് സന് എന്നിവര്‍ നേടിയ ഗോളുകളുമാണ് ടോട്ടനത്തിനു വിജയമൊരുക്കിയത്.
രണ്ടാം മിനുട്ടില്‍ ഗോള്‍ വഴങ്ങിയ ടോട്ടനത്തെ അല്ലി 19ാം മിനുട്ടിലെ ഗോളിലൂടെ സമനിലയിലെത്തിച്ചു. പിന്നീട് രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും ടോട്ടനം നേടിയത്. 52ാം മിനുട്ടില്‍ കെയ്നും 85ാം മിനുട്ടില്‍ മിന് സനും 87ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ അല്ലിയും പട്ടിക പൂര്‍ത്തിയാക്കി. അതിനിടെ ഹാരി കെയ്ന്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. 57ാം മിനുട്ടില്‍ സതാംപ്ടന് താരം റെപ്മോണ്ട് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ സതാംപ്ടനു പത്തു പേരുമായി മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നു.
ജയത്തോടെ ടോട്ടനം 36 പോയിന്റുമായി അഞ്ചാം സ്ഥാനത്ത്. 46 പോയിന്റുകളുമായി ചെല്‍സി ഒന്നാം സ്ഥാനത്തും 40 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാമതും 39 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതും 37 പോയിന്റുമായി ആഴ്സണല്‍ നാലാമതും നില്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."