അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപിന് സഊദിയില്‍ നാലു നിക്ഷേപങ്ങള്‍
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന് സഊദിയില്‍ നാലു പ്രമുഖ നിക്ഷേപ പദ്ധതികള്‍ ഉണ്ടെന്ന് വെളിപ്പെടുത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് വരണാധികാരിക്ക് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ ഹോട്ടല്‍ പ്രൊജക്ട്, ജിദ്ദ ഹോട്ടല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, ജിദ്ദ ടെക്നിക്കല്‍ കണ്‍സള്‍ട്ടിംഗ് കമ്പനികളാണ് ട്രംപിന്റെ സഊദിയിലെ നിക്ഷേപ സംരഭങ്ങള്‍. മറ്റൊന്ന് ഏതെന്ന് വ്യക്തമായിട്ടില്ല.ലോകത്താകമാനം 527 സംരംഭങ്ങളിലാണ് ട്രംപിന് സാമ്പത്തിക പങ്കാളിത്തമുള്ളത് .ഇതില്‍ പെട്ടതാണ് സഊദിയിലെ നാലു കമ്പനികളും .104 പേജുള്ള സത്യവാങ്ങ്മൂലത്തിലാണ് ഇത് സംബന്ധിച്ച് വിവരം ഉള്‍പ്പെട്ടിട്ടുള്ളത്.
ബറാക് ഒബാമക്ക് ശേഷം നടക്കുന്ന പ്രസിഡന്റ് പദവി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രംപ് നേരത്തെ തന്നെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മുസ് ലിംകളോടും മുസ്ലിം രാജ്യങ്ങളോടുള്ള അമേരിക്കന്‍ നയം തിരുത്തുമെന്ന പ്രസ്താവന വന്‍ വിവാദങ്ങളാണ് സൃഷ്ടിച്ചത്. മുസ് ലിംകള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുമെന്നും മുസ്ലിം രാജ്യമായ സഊദിയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി അവസാനിപ്പിക്കുമെന്നും പറഞ്ഞതിനെ തുടര്‍ന്ന് വന്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."