ജില്ലാ സ്‌കൂള്‍ കലോത്സവം: മൊബൈല്‍ ആപ്പും വെബ്‌സൈറ്റും തയാര്‍
പറവൂര്‍: ജനുവരി മൂന്നു മുതല്‍ ആറ് വരെ പറവൂരില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികളുമായി ഐടി അറ്റ് സ്‌കൂള്‍ രംഗത്ത്. കലോത്സവത്തിന്റെ മൊബൈല്‍ ആപ്, വെബ്‌സൈറ്റ്, ഫേയ്‌സ്ബുക്ക് പേജ് എന്നിവ പുറത്തിറക്കി. മുഖ്യ വേദിയായ പറവൂര്‍ ഗവ: ഗേള്‍സ് ഹയര്‍സെക്കഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വി.ഡി സതീശന്‍ എം.എല്‍.എ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍മാന്‍ ജെസ്സി രാജു, പ്രതിപക്ഷ നേതാവ് കെ.എ വിദ്യാനന്ദന്‍, ഡി.ഡി.ഇ സി.എ സന്തോഷ്, ടി.വി നിഥിന്‍, ഡെന്നി തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍ കെ.എ നൗഷാദ്, ഐടി അറ്റ് സ്‌ക്കൂള്‍ പ്രതിനിധികളായ അജി ജോണ്‍, എം.പി ജയന്‍, വി.കെ നിസാര്‍, എസ് ശ്രീകുമാരി, ഡി രാജ്കുമാര്‍, സി.പി ജയന്‍, വി.എ പ്രഭാവതി, കെ.ജെ ഷൈന്‍, സജി നമ്പ്യത്ത്, പ്രദീപ് തോപ്പില്‍ കെ. സുധാകര പിള്ള, രാജേഷ് പുക്കാടന്‍, സ്വപ്ന സുരേഷ്, ഗീത കുമാരി, ജോര്‍ജ്ജ് ബാസ്റ്റിന്‍, കെ.യു റഹീം വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍ എന്നിവര്‍ സംസാരിച്ചു
എല്ലാ പ്രധാനവേദികളില്‍ നിന്നും ഓരോ മത്സരത്തിന്റെയും വിശദമായ വിവരങ്ങള്‍, ഫലപ്രഖ്യാനം എന്നിവ തത്സമയം തന്നെ ഇന്റര്‍നെറ്റിലും മൊബൈല്‍ ഫോണിലും ലഭ്യമാക്കുന്നതാണ്. ഇതിനായി 'ററലലൃിമസൗഹമാ' എന്നപേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓപ്പറേഗ്റ്റിംസിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ ുഹമ്യ േെീൃല ല്‍ നിന്നും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കലോത്സവം സംബന്ധിച്ച സമ്പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ംംം.ററലലൃിമസൗഹമാ.ശി, ംംം.സമഹീഹമെ്മാ2017.ശി എന്നീ വെബ്‌സൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല വേേു:െംംം.ളമരലയീീസ.രീാ/സമഹീഹമെ്മാലസാ എന്ന പേരില്‍ ഒരു ഫേയ്‌സ് ബുക്ക് പേജും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
ംംം.സമഹീഹമെ്മാ2017.ശി എന്ന വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത് എറണാകുളം റവന്യൂ സ്‌കൂള്‍ ഐ.ടി മേളയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം വെബ് ഡിസൈനിങില്‍ ഒന്നാം സ്ഥാനം നേടിയ കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ രോഹിത് പോള്‍ എന്ന വിദ്യാര്‍ഥിയാണ്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."