HOME
DETAILS
MAL
ജനസമ്പര്‍ക്ക പരിപാടി ഫെബ്രുവരി രണ്ടിന്
backup
December 30 2016 | 07:12 AM
കണ്ണൂര്‍: മുഖ്യമന്ത്രിക്കു വേണ്ടി കലക്ടര്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി 2017 ഫെബ്രുവരി രണ്ടിന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ജനുവരി 10 മുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കും. വില്ലേജ്, താലൂക്ക് ഓഫിസുകളിലും ജില്ലാ കലക്ടറേറ്റിലും പരാതികള്‍ സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് സാധ്യമായവയില്‍ അപ്പോള്‍ തന്നെ പരിഹാരം നിര്‍ദേശിക്കുകയും അല്ലാത്തവയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി കലക്ടറേറ്റില്‍ പ്രത്യേക സെല്‍ രൂപീകരിക്കാനും കലക്ടറേറ്റില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തില്‍ തീരുാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."