ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പില്‍ സി.പി.എം പാനലിന് വിജയം
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പില്‍ സി.പി.എം പാനലിന് വിജയം. ജനറല്‍ സെക്രട്ടറി, രണ്ടാം വൈസ് പ്രസിഡന്റ്, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, മൂന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ഭരണസമിതിയിലെ എല്ലാ സ്ഥാനങ്ങളിലും സി.പി.എം നേതൃത്വം നല്‍കിയ സംരക്ഷണ മുന്നണിയുടെ പാനല്‍ വിജയിച്ചു. വിജയിച്ച അംഗങ്ങള്‍ അഡ്മിനിസ്‌ട്രേറ്ററില്‍ നിന്നും അധികാരം ഏറ്റെടുത്തു.
കടകംപള്ളി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.പി ദീപക് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വൈസ് പ്രസിഡന്റായി അഴീക്കോടന്‍ ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിയായി പി.എസ് ഭാരതി, ട്രഷററായി ജി രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഒ.എം ബാലകൃഷ്ണന്‍, എ.കെ പശുപതി, ആര്‍ രാജു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമസമിതിയില്‍ അഞ്ചുവര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1724 ഓളം വോട്ടര്‍മാരാണ് ശിശുക്ഷേമസമിതിയിലുള്ളത്. പുതുതായി ചേര്‍ത്ത 868 പേരെ സംബന്ധിച്ച് ആക്ഷേപം ഉയരുകയും പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് പഴയവോട്ടര്‍ പട്ടികയിലെയും പുതിയവോട്ടര്‍ പട്ടികയിലെയും വോട്ടുകള്‍ പ്രത്യേകം പോള്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അപ്രകാരമാണ് കഴിഞ്ഞ ജൂലൈ 16ന് വോട്ടെടുപ്പ് നടന്നത്. എന്നാല്‍ വോട്ടെടുപ്പ് സംഘര്‍ഷത്തില്‍ കലാശിക്കുകയും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കുകയുമായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി മൂന്നിന് നടക്കുമെന്ന് ദീപക് എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."