നഗരത്തില്‍ മോദിക്കെതിരേ വ്യാപക പ്രതിഷേധം
കോഴിക്കോട്: നോട്ടു നിരോധനം നടപ്പാക്കി അന്‍പതു ദിവസം കഴിഞ്ഞിട്ടും കറന്‍സി ക്ഷാമത്തിനും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിനും പരിഹാരവുമുണ്ടാക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരേ നഗരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധിഷേധമിരമ്പി.
യൂത്ത് ലീഗ് സിറ്റി സൗത്ത് മണ്ഡലം കമ്മിറ്റി, കോണ്‍ഗ്രസ് കോഴിക്കോട് നോര്‍ത്ത്, സൗത്ത് നിയോജക മണ്ഡലം കമ്മിറ്റി, ജനതാദള്‍ (യു) സിറ്റി കമ്മിറ്റി എന്നിവര്‍ പ്രതിഷേധവുമായി മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണര്‍ പരിസരത്ത് സംഘടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതീകാത്മകമായി ചങ്ങലയില്‍ കെട്ടിവലിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പരസ്യവിചാരണ നടത്തി. ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു. സെജീര്‍ അധ്യക്ഷായി. സാജിദ് നടുവണ്ണൂര്‍, കെ.എം.എ റഷീദ്, കെ. മുഹമ്മദാലി, സിജീത്ത്ഖാന്‍, പി.വി ഷംസുദ്ദീന്‍, റാഫി മുഖദാര്‍, കെ.വി മന്‍സൂര്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് സംഘടിപ്പിച്ച കുറ്റവിചാരണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു നരേന്ദ്രമോദിയെ പ്രതീകാത്മകമായി തൂക്കിലേറ്റി. കണ്ടിയില്‍ ഗംഗാധരന്‍ അധ്യക്ഷനായി. മുന്‍മന്ത്രി എം.ടി പത്മ, മോയന്‍ കൊളക്കാടന്‍, ഇ.വി ഉസ്മാന്‍ കോയ സംബന്ധിച്ചു. മുസ്‌ലിം ലീഗ് പ്രതിഷേധം ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."